4 വർഷത്തെ റഷ്യൻ തടവിന് ശേഷം 74-കാരനായ അമേരിക്കൻ പൗരൻ മോചിതനായി

Published : Oct 21, 2026, 10:52 PM IST
Stephen Hubbard

Synopsis

യുക്രൈനായി പോരാടിയെന്നാരോപിച്ച് റഷ്യയിൽ നാല് വർഷമായി തടവിലായിരുന്ന അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡ് മോചിതനായി. യുഎസ് ദൂതൻ സ്റ്റീവ് വിറ്റ്കോഫും വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോചനം സാധ്യമായത്.

മോസ്കോ: യുക്രൈൻ സൈന്യത്തിനായി പോരാടിയെന്നാരോപിച്ച് റഷ്യയിൽ നാല് വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡ് (74) മോചിതനായി. സെന്റ് പീറ്റേഴ്‌സ്ബർഗിൽ വെച്ച് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മോചനവാർത്ത ഔദ്യോഗികമായി പുറത്തുവന്നത്. തടവുകാരെ പരസ്പരം കൈമാറാതെ തന്നെ, തന്റെ നേരിട്ടുള്ള അഭ്യർത്ഥന പരിഗണിച്ചാണ് പുടിൻ ഹബ്ബാർഡിനെ മോചിപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ ചുമത്താനിരുന്ന പുതിയ സാമ്പത്തിക ഉപരോധങ്ങൾ വൈറ്റ് ഹൗസ് മാറ്റിവെച്ചതിന് പിന്നാലെയാണ് ഈ നിർണായക നയതന്ത്ര വിജയം. ദീർഘകാലത്തെ തടവുകാരണം ആരോഗ്യനില മോശമായ ഹബ്ബാർഡിനെ അടിയന്തര പരിശോധനകൾക്കായി ടെക്സാസിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റും. റഷ്യ അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന അമേരിക്കൻ പൗരന്മാരിൽ അവസാനത്തെയാളാണ് ഹബ്ബാർഡ് എന്നാണ് ലഭ്യമാകുന്ന വിവരം. കൂടിക്കാഴ്ചയ്ക്കിടെ റഷ്യൻ പ്രസിഡന്റ് പുടിനെ 'മാനവികതാവാദി' എന്ന് വിശേഷിപ്പിച്ച് വിറ്റ്കോഫ് പ്രശംസിച്ചത് യുഎസ് കോൺഗ്രസിലും പ്രാദേശിക മാധ്യമങ്ങളിലും വലിയ രാഷ്ട്രീയ വഗ്വാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കക്ക് കൈമാറാൻ ഇവിടെ സന്ദേശങ്ങളൊന്നുമില്ല, പാക് സേനാ മേധാവിയെ മടക്കി അയച്ച് ഇറാൻ; മധ്യസ്ഥ ശ്രമങ്ങൾ വിഫലം?
ഇന്ത്യ-യുഎഇ ബന്ധത്തിന് പുതിയ ഊർജ്ജം; മുംബൈയിൽ ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് അബ്ദുള്ള ബിൻ സായിദ്