ഇറാനുമായി ആണവ കരാറിന് ഉടൻ സാധ്യത; ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ്

Published : Jun 17, 2025, 06:57 AM IST
Donald trump

Synopsis

ഇറാൻ-ഇസ്രയേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്താവന.

വാഷിംങ്ടൺ: ഇറാനുമായി ആണവ കരാറിന് ഉടൻ സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ് കാനഡയിൽ പറഞ്ഞു. ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാൽ ഇത് നടക്കുമെന്നും ഇറാൻ അംഗീകരിച്ചില്ലെങ്കിൽ അത് വിഡ്ഢിത്തമാകുമെന്നും ട്രംപ് പ്രതികരിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്താവന.

ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യം. ഈ പ്രതിസന്ധി ഇറാൻ വരുത്തി വെച്ചതാണ്. അവരെ പല തവണ ഉപദേശിച്ചതാണ്. ജനങ്ങൾ ടെഹ്‌റാൻ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ജി7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ അമേരിക്ക ഒപ്പ് വെക്കില്ല. എന്നാൽ വൈറ്റ് ഹൌസ് കാരണം വ്യക്തമാക്കിയില്ല. ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'