
ഫ്ലോറിഡ: അമേരിക്കയിലെ ടെക്സാസിലെ സാരമായി ബാധിച്ച വെള്ളപ്പൊക്കത്തിൽ പുറത്ത് വന്നത് പതിന്നൊര കോടിയിലേറെ വർഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാട്. ടെക്സാസിലെ നോർത്ത് വെസ്റ്റ് ട്രാവിസ് കൗണ്ടിയിലാണ് അപൂർവ്വ കണ്ടെത്തലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ബിഗ് സാൻഡി ക്രീക്ക് മേഖലയിലാണ് ഈ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരാണ് കണ്ടെത്തലിന് പിന്നിലെന്നാണ് ട്രാവിസ് കൗണ്ടി ജഡ്ജ് ആൻഡ് ബ്രൗൺ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്വകാര്യ ഭൂമിയിലാണ് ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുള്ളത്. പതിനഞ്ചിലേറെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് ടെക്സാസ് സർവകലാശാലയിലെ ഫോസിൽ ഗവേഷകർ വിശദമാക്കുന്നത്. 18 മുതൽ 20 ഇഞ്ച് വരെ വലുപ്പമുള്ളതാണ് ഓരോ കാൽപ്പാടുകളുമെന്നാണ് ഫോസിൽ വിദഗ്ധനായ മാത്യു ബ്രൗൺ വിശദമാക്കുന്നത്. 11.5കോടിയോളം പഴക്കമുള്ളതാണ് കാൽപ്പാടുകളെന്നും ടെക്സാസ് സർവകലാശാല വിദഗ്ധർ വിശദമാക്കുന്നത്.
അക്രോകാന്തോസോറസിനോട് സമാനമായ വിഭാഗത്തിലെ മാസംഭുക്കുകളായ ദിനോസറുകളുടെ കാൽപ്പാടുകളാണ് കണ്ടെത്തിയത്. സൗറോപോസിഡോൺ വിഭാഗത്തിലെ ദിനോസറുകളുടെ കാൽപ്പാടുകളും മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് പിന്നാലെ മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. ടെക്സാസിന്റെ മധ്യ മേഖലയിൽ ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തുന്നത് അത്ര അപൂർവ്വമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം