ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു.
കുവൈത്ത്: കുവൈത്തിൽ ഒരു മരണമെന്ന് ആരോഗ്യമന്ത്രാലയം. ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്‍റെ ഒമ്പത് ഡ്രോൺ തകർത്തെന്ന് സൗദിയും അറിയിച്ചു.
ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സർജൻ്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബ്ദുൽ അസീസ് അബ്ദുൾ മൊഹ്‌സെൻ ദാഖിൽ നാസർ എന്നിവരാണ് മരിച്ചത്. കുവൈത്ത് നാവിക സേനാംഗങ്ങളായിരുന്നു ഇരുവരും. ഇന്നലെ രാത്രിയോടെയാണ് ഇരുവരുടെയും മരണം കുവൈത്ത് സായുധ സേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാൽ ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുവൈത്ത് പുറത്തുവിട്ടിട്ടില്ല.



