തത്തകളുടെ കൊത്ത് കിട്ടി അലറിക്കരഞ്ഞ് ജര്‍മ്മന്‍ ചാന്‍സിലര്‍ ഏൻജല മെർക്കല്‍; സംഭവിച്ചത്.!

By Web TeamFirst Published Sep 25, 2021, 9:05 AM IST
Highlights

പടിഞ്ഞാറന്‍ പൊമെറിയനിലെ ഈ പക്ഷി സങ്കേതത്തില്‍ വച്ച് നിരവധി പക്ഷികളെ കയ്യിലും ചുമലിലും വച്ച് ചിത്രം എടുക്കാനുള്ള ശ്രമമാണ് പക്ഷിയുടെ കൊത്ത് കൊണ്ടത്. 

ബര്‍ലിന്‍: ജര്‍മ്മന്‍ ചാന്‍സിലര്‍ ഏൻജല മെർക്കലിനെ (Angela Merkel) പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെ തത്തകള്‍ കൊത്തി. കാര്യമായ പരിക്കൊന്നും ഇല്ലെങ്കിലും ജര്‍മ്മന്‍ രാഷ്ട്രതലൈവിയുടെ പക്ഷിയുടെ കൊത്ത് കൊണ്ട് കരയുന്ന ഫോട്ടോ വൈറലാണ്. മാര്‍ലോ ബേര്‍ഡ് പാര്‍ക്ക് (Bird Park)  സന്ദര്‍‍ശനത്തിനിടെയാണ് സംഭവം. ഏൻജല മെർക്കലിന്‍റെ നിയോജക മണ്ഡലമായ മെക്കലന്‍ബര്‍‍ഗിലാണ് (Mecklenburg) ഈ പക്ഷി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 

പടിഞ്ഞാറന്‍ പൊമെറിയനിലെ ഈ പക്ഷി സങ്കേതത്തില്‍ വച്ച് നിരവധി പക്ഷികളെ കയ്യിലും ചുമലിലും വച്ച് ചിത്രം എടുക്കാനുള്ള ശ്രമമാണ് തത്തകളുടെ കൊത്ത് കൊണ്ടത്. ഓസ്ട്രേലിയന്‍ റെയിന്‍ബോ ലോറികീറ്റ് എന്ന തത്തകളാണ് ജര്‍മ്മന്‍ ചാന്‍സിലര്‍ കൈയ്യിലെടുത്തത്. ആറോ ഏഴോ തത്തകളെ കയ്യിലെ ബൗളില്‍ ആഹാരം വച്ച് ആകര്‍ഷിച്ച് കയ്യിലിരുത്തി ഫോട്ടോ എടുക്കാനായിരുന്ന ശ്രമം.

എന്നാല്‍ കയ്യില്‍ കയറിയിരുന്ന റെയിന്‍ബോ ലോറികീറ്റുകള്‍ ഏൻജല മെർക്കലിന്‍റെ കൈയ്യിലെ ബൗളില്‍ നിന്നും ആഹാരത്തിനായി കൊത്ത് തുടങ്ങി. ഒരേ പാത്രത്തില്‍ നിന്നും ആഹാരം എടുക്കേണ്ടതിനാല്‍ തത്തകള്‍ക്കിടയില്‍ മത്സരം മുറുകിയപ്പോള്‍ കൊത്തുകള്‍ ഏൻജല മെർക്കലിന്‍റെ കൈയ്യിലും കിട്ടി. ഇതോടെ ഏൻജല മെർക്കൽ നിലവിളിച്ചു. ഇതിന്‍റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അതേ സമയം 16 കൊല്ലത്തോളം ജര്‍മ്മനിയുടെ ചാന്‍സിലറായ ഏൻജല മെർക്കൽ ഉടന്‍ തന്നെ ആ സ്ഥാനത്ത് നിന്നും ഒഴിയാന്‍ പോവുകയാണ്. ഇതിന്‍റെ ഭാഗമായി വിടപറയല്‍ സന്ദര്‍ശനമാണ് തന്‍റെ മണ്ഡലത്തില്‍ ഏൻജല മെർക്കൽ നടത്തിയത്. 

ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ് 2005 നവംബർ 22നാണ് ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ നേതാവായ ഏൻജല. 2005 ഒക്ടോബറിൽ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടത്. പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളുമാണ് ഏൻജല. 

click me!