
ന്യൂയോർക്ക്: പൊതുജന മധ്യത്തിൽ സ്നേഹം പ്രകടിപ്പിക്കാമോ ഇല്ലയോ എന്നുള്ള ചോദ്യം വളരെ കാലമായി ഉയരുന്ന ഒന്നാണ്. സ്നേഹമടക്കമുള്ള വികാരങ്ങൾ പെട്ടെന്നുണർന്നാലും ഉള്ളിലടക്കി സ്വകാര്യതയിൽ മാത്രം രഹസ്യമായി പുറത്തെടുക്കുക എന്നതാണ് ബഹുഭൂരിപക്ഷം മനുഷ്യരുടെയും നയവും. മനുഷ്യരെയും മൃഗങ്ങളെയും വ്യത്യസ്തരാക്കുന്നതും ഇത്തരം വികാരങ്ങൾ പ്രകടിപ്പിക്കും മുമ്പ് പരിസരബോധം പ്രകടിപ്പിക്കുന്നു എന്നതുമാണ്. ഇത്തരത്തിലുള്ള ചിന്തകൾ കൂടാതെ പരസ്യമായി തന്നെ സ്നേഹം പ്രകടിപ്പിക്കുന്നവർ (public display of affection) മനുഷ്യർക്കിടയിലുമുണ്ട്.
ഇത്തരത്തിൽ പരസ്യമായ ഒരു സ്നേഹപ്രകടനത്തിനാണ് ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്സ് മൃഗശാല കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കാണികൾ നോക്കി നിൽക്കെയാണ്, ബോണോബ് ഇനത്തിൽ പെട്ട ഒരു ഗൊറില്ല അതിന്റെ ഇണയുമായി വളരെ അടുത്തിടപഴകിയത്. അവിചാരിതമായി ഇത് കാണാനിടയായ പലരും അടക്കിചിരിച്ചുകൊണ്ട് സ്ഥലം വിട്ടെങ്കിലും, കൂട്ടത്തിൽ ഒരാൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമെറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ന്യൂ യോർക്ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഗതി വൈറലായത്.
ചിമ്പാൻസികളേക്കാൾ ഒരിത്തിരി വലിപ്പം കുറവുള്ള ബോണോബുകൾക്കിടയിലെ രതിരംഗങ്ങൾ പലപ്പോഴും കാണികൾക്കു മുന്നിൽ ഇതുപോലെ അരങ്ങേറാറുണ്ട് എങ്കിലും ഒരല്പം കടന്നതായിപ്പോയി ഇത്തവണത്തേത് എന്നാണ് രംഗങ്ങൾ കണ്ട സംഭവം നേരിൽകണ്ട ചിലർ അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam