
വാഷിങ്ടണ്‍: അമേരിക്കൻ എഐ കമ്പനി ആന്ത്രോപിക്കിന്‍റെ ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്തു. നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓഹരിയൊന്നിന് 83 ഡോളറിനായിരുന്നു ലിസ്റ്റിങ്ങ്. ആകെ 98 കോടി ഓഹരികളാണ് വിപണിയിൽ ഇറക്കിയത്. 81 ബില്യൺ ഡോളറാണ് കമ്പനി ഓഹരി വിപണി വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. കമ്പനി സ്വയം കണക്കാക്കുന്ന മൂല്യം1.5 ട്രില്യൺ ഡോളറാണ്. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും ഡാനിയെല്ല അമോദയും ചേർന്നാണ് നാസ്ഡാക്കിൽ മണി മുഴക്കി ഓഹരി വിപണിയിൽ ഔദ്യോഗിക വ്യാപാരം തുടങ്ങിയത്.
വരും മണിക്കൂറുകളിൽ ഓഹരി കൈമാറ്റം തുടങ്ങുമ്പോൾ ഐപിഒ വിജയമായോ പരാജയമയോ എന്നറിയാം. നിലവിൽ 100 ഡോളറിന്‍റെ മുകളിലേക്ക് ഓഹരി വില ഉയരുമെന്നാണ് അനുമാനങ്ങൾ. 2021-ൽ രൂപീകരിച്ച കമ്പനി ചുരുങ്ങിയ കാലം കൊണ്ടാണ് എഐ രംഗത്തെ മൂന്ന് പ്രധാനികളിൽ ഒന്നായി വളർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam