
ജെറുസലേം: വലതുപക്ഷ ജൂത ആക്ടിവിസ്റ്റുകളുടെ മാർച്ചിന് പിന്നാലെ ജെറുസലേമിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് പ്രകാരം 105 പലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 22 പേർ ഗുരുതരാവസ്ഥയിലാണെന്നും ഇസ്രായേൽ ദിനപത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ അമ്പതോളം പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ജൂതരും പലീസ്തീനികളും ഉണ്ട്. ജെറുസലേമിലെ വിവിധയിടങ്ങളിൽ പൊലീസിനു നേരെ കല്ലേറുണ്ടായി. തീവ്ര വലതുപക്ഷ, അറബ് വിരുദ്ധ ഗ്രൂപ്പായ ലെഹവ സംഘടിപ്പിച്ച മാർച്ചിന് ശേഷം ഒരാഴ്ചയോളമായി ഇസ്രായേൽ അറബികൾക്കും മധ്യ ജെറുസലേമിലെ പലസ്തീൻ നിവാസികൾക്കുമെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.
ദമാസ്കസ് ഗേറ്റ് പ്രദേശത്ത് പലസ്തീനികൾ ജൂതരെ ആക്രമിക്കുന്നതിന്റെ നിരവധി വീഡിയോകൾ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ആക്രമണം ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂതരുടെ അന്തസ് കാത്തുസൂക്ഷിക്കുക അറബികൾക്ക് മരണം എന്ന മുദ്രാവാക്യവുമായാണ് വലതുപക്ഷ സംഘം മാർച്ച് നടത്തിയത്. ഇതേസമയം പലസ്തീനികൾ നടത്തിയ മാർച്ചും അക്രമാസക്തമായതായും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam