ട്രംപിന് ആശ്വാസ വിധിയുമായി അപ്പീൽ കോടതി; ഉത്തരവിന് താൽക്കാലിക സ്റ്റേ, കേസ് ജൂൺ 9 ന് വീണ്ടും പരി​ഗണിക്കും

Published : May 30, 2025, 05:06 AM IST
ട്രംപിന് ആശ്വാസ വിധിയുമായി അപ്പീൽ കോടതി; ഉത്തരവിന് താൽക്കാലിക സ്റ്റേ, കേസ് ജൂൺ 9 ന് വീണ്ടും പരി​ഗണിക്കും

Synopsis

തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് സ്റ്റേ വന്നിരിക്കുന്നത്.

വാഷിം​ഗ്ടൺ: തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് താൽക്കാലിക സ്റ്റേ പ്രഖ്യാപിച്ച് അപ്പീൽ കോടതി. കേസ് വീണ്ടും ജൂൺ 9 ന് പരി​ഗണിക്കും. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് സ്റ്റേ വന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും ഫെഡറൽ വ്യാപാര കോടതി പറഞ്ഞിരുന്നു.

തീരുവ നടപടികൾ 10 ദിവസങ്ങൾക്കകം നിർത്തലാക്കണമെന്നായിരുന്നു ഫെഡറൽ കോടതിയുടെ ഉത്തരവ്. അമേരിക്കയുടെ സാമ്പത്തിക അടിയന്തിര സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുവ നടപടികളെന്നാണ് വൈറ്റ് ഹൌസ് വാദിച്ചിരുന്നത്. സാമ്പത്തിക അനിവാര്യതയെ തടയാൻ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർക്ക് കഴിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്