നല്ല ജീവിതം തേടി അമേരിക്കയിലേക്ക്; യുഎസ് അതിർത്തി കടക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു

Published : Nov 03, 2023, 12:36 PM ISTUpdated : Nov 03, 2023, 12:44 PM IST
നല്ല ജീവിതം തേടി അമേരിക്കയിലേക്ക്; യുഎസ് അതിർത്തി കടക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു

Synopsis

മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ‌യുഎസിലേക്ക് അഭയം തേടിയെത്തുന്നവരിൽ കൂടുതൽ.

ദില്ലി: അനധികൃതമായി യുഎസ് അതിർത്തി കടക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവുണ്ടായതായി റിപ്പോർട്ട്. 2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനും ഇടയിൽ അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ 96,917 ഇന്ത്യക്കാർ അറസ്റ്റിലായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുസിബിപി) ഡാറ്റ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2019-20ൽ 19883 പേരാണ് പിടിയിലായത്. 2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനുമിടയിൽ കാനഡ അതിർത്തിയിൽ 30,010 പേരും മെക്‌സിക്കോയുടെ അതിർത്തിയിൽ 41,770 ഇന്ത്യക്കാരും പിടിയിലായി.

മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ‌യുഎസിലേക്ക് അഭയം തേടിയെത്തുന്നവരിൽ കൂടുതൽ. എന്നാൽ,  ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നത് അമേരിക്കയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി യുഎസിൽ കടക്കുന്നതിനിടെ അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഏറെയും അവിവാഹിതരാണ്. 84,000 അവിവാഹിതരായ ഇന്ത്യക്കാരെയാണ് യുഎസ് അതിർത്തിയിൽ പിടികൂടിയത്. കൂടാതെ 730 കുട്ടികളെയും കസ്റ്റഡിയിലെടുത്തു.

Read More.... 'വരൂ, സ്ഥിരതാമസമാക്കൂ'; കുടിയേറ്റത്തിന് ആളുകളെ ക്ഷണിച്ച് സമ്പന്ന രാജ്യം, ഓരോ വർഷവും 4.85 ലക്ഷം ആളുകൾക്ക് അവസരം

യുഎസിൽ കടന്ന് അഭയം തേടിയ ശേഷം ഇന്ത്യൻ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും അതിർത്തി പട്രോളിംഗ് ആയി മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമാനമായ രീതിയിൽ യുഎസിൽ കടന്ന ഇന്ത്യക്കാരുടെ ചുവടുപിടിച്ചാണ് പലരും എത്തുന്നത്. ഈ കാലയളവിൽ ലോകമെമ്പാടുമുള്ള 20 ലക്ഷം ആളുകൾ അനധികൃതമായി അതിർത്തി കടന്നതായി റിപ്പോർട്ടിൽ പറയുന്നു. വിസ പ്രശ്‌നങ്ങൾ മൂലമാകാം യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണമാകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം