
പാകിസ്ഥാനില്‍ ലാഹോറിലെ ലോഹാരി ഗേറ്റിന് സമീപം വന്‍ സ്ഫോടനം (Blast in Lahore). മൂന്നുപേര്‍ കൊല്ലപ്പെട്ടതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ടൈം ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എത്ര വലിയ സ്ഫോടനമാണ് നടന്നതെന്നും എത്ര അളവിലാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അറിയാന്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണ്.
സ്ഫോടനം നടന്ന സ്ഥലത്ത് (Explosion at the Lohari Gate Area) ഒന്നര അടിയിലേറെ താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് അനാര്‍ക്കലി മേഖലയില്‍ പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ വിശദമാക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ബജാദാര്‍ സ്ഫോടനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സ്ഫോടനത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമ പരിപാലന രംഗത്ത് വീഴ്ചയുണ്ടെന്ന് സ്ഥാപിക്കാനുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam