
വാഷിങ്ടണ്‍: ഡിസ്കവറി ചാനലിലെ പ്രശസ്തമായ 'മാന്‍ വെര്‍സസ് വൈല്‍ഡ്' എന്ന പരിപാടിയുടെ അവതാരകനായ ബെയര്‍ ഗ്രില്‍സിന് തേനീച്ച കുത്തേറ്റു. സാഹസികയാത്രകള്‍ ഇഷ്ടപ്പെടുന്ന ഗ്രില്‍സിന് 'ട്രെഷര്‍ ഐലന്‍ഡ്' എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് തേനീച്ചകളുടെ ആക്രമണമേറ്റത്.
തേനീച്ചകളുടെ കുത്തേറ്റെങ്കിലും ചിത്രീകരണം തുടര്‍ന്ന ബെയര്‍ ഗ്രില്‍സ് ഒടുവില്‍ അവശനിലയിലായതോടെ വൈദ്യസഹായം തേടുകയായിരുന്നു. ബെയര്‍ ഗ്രില്‍സിന് തേനീച്ചകള്‍ അലര്‍ജിയായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 'മാന്‍ വെര്‍സസ് വൈല്‍ഡി'ല്‍ ബെയര്‍ ഗ്രില്‍സിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എപ്പിസോഡ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്കവറി ചാനലില്‍ ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്കായിരുന്നു മോദി അതിഥിയായെത്തിയ പരിപാടിയുടെ സംപ്രേക്ഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam