ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ

Published : Mar 11, 2026, 11:02 AM IST
Benjamin Netanyahu

Synopsis

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇറാൻ ആക്രമണത്തിൽ പരിക്കേറ്റുവെന്ന ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഈ വാർത്തകൾ ഇസ്രയേൽ ശക്തമായി നിഷേധിക്കുകയും ഇതിനെ ഒരു വിവരസാങ്കേതിക യുദ്ധമായി വിശേഷിപ്പിക്കുകയും ചെയ്തു.  

ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് മിഡിൽ ഈസ്റ്റിൽ പുതിയ വിവാദങ്ങൾ. നെതന്യാഹുവിന്റെ വസതിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റുവെന്നും സഹോദരൻ കൊല്ലപ്പെട്ടുവെന്നുമാണ് ഐആർജിസി അനുകൂല മാധ്യമമായ തസ്നീം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്തകൾ ഇസ്രയേൽ ശക്തമായി നിഷേധിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസമായി നെതന്യാഹുവിന്റെ പുതിയ വീഡിയോ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് ഇറാൻ വെബ്സൈറ്റായ അഫ്കാർ ന്യൂസ് ചൂണ്ടിക്കാട്ടുന്നത്. പുറത്തുവരുന്ന പ്രസ്താവനകളെല്ലാം ലിഖിതരൂപത്തിലുള്ളതാണെന്നും അദ്ദേഹത്തിന് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെന്നാണ് സ്ഥിരീകരിക്കാത്ത വിവരമെന്നും പ്രതികരിക്കാത്തത് ദുരൂഹമാണെന്നും ഇവർ വാദിക്കുന്നു.

മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ സ്കോട്ട് റിട്ടറെ ഉദ്ധരിച്ചാണ് പല റിപ്പോർട്ടുകളും പുറത്തുവരുന്നത്. ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീറിനും ആക്രമണത്തിൽ പരിക്കേറ്റതായി ഇദ്ദേഹം അവകാശപ്പെടുന്നു. സുരക്ഷാ കാരണങ്ങളാൽ ട്രംപിന്റെ മരുമകൻ കുഷ്നർ ഉൾപ്പെടെയുള്ളവരുടെ ഇസ്രയേൽ സന്ദർശനം റദ്ദാക്കിയതും നെതന്യാഹുവിന്റെ വീടിന് ചുറ്റും സുരക്ഷ കർശനമാക്കിയതും ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകാൻ ഇറാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. അതേസമയം, ഇറാൻ നടത്തുന്നത് വെറും വിവരസാങ്കേതിക യുദ്ധം മാത്രമാണെന്ന് 'ദ ജെറൂസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

മാർച്ച് 7-ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെന്നും മാർച്ച് 6-ന് അദ്ദേഹം ബീർഷെബയിലെ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചതായും ഇസ്രയേൽ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നെതന്യാഹു ഫോണിൽ സംസാരിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പരസ്പരമുള്ള ഇത്തരം പ്രചാരണങ്ങൾ വരുംദിവസങ്ങളിൽ വർദ്ധിക്കാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനിലെ റഷ്യൻ കോണ്‍സുലേറ്റിനെതിരായ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി റഷ്യ; 'ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം'
ശ്രീലങ്കൻ തീരത്ത് കപ്പൽ മുക്കിയത് യുദ്ധക്കുറ്റം; അമേരിക്കയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാൻ