
ബ്രിട്ടൻ: ജെഫ്രി എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗം പുറത്ത് വന്നതിൽ ബ്രിട്ടീഷ് മുൻ രാജകുമാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തിന് പിന്നാലെ രാജപദവി നഷ്ടമായ ആൻഡ്രൂ മൌണ്ട്ബാറ്റൻ വിൻസർ തന്റെ പെൺമക്കളാ യൂജീൻ, ബിയാട്രീസ് എന്നിവരുടെ ചിത്രങ്ങൾ ജെഫ്രി എപ്സ്റ്റീനിന് അയച്ച് നൽകിയെന്നാണ് ഒടുവിൽ പുറത്ത് വന്ന എഫ്സ്റ്റീൻ ഫയലുകൾ വിശദമാക്കുന്നത്. 2008ൽ ന് ശേഷമായിരുന്നു ഈ ഇമെയിലുകൾ എന്നാണ് പുറത്തുവന്ന രേഖകൾ വിശദമാക്കുന്നത്. ബിയാട്രിസ് രാജകുമാരി ബ്ലാക് പർവ്വതം കയറുന്നതും യൂജീൻ രാജകുമാരി ഒരു സന്നദ്ധ പരിപാടിയുടെ ഭാഗമായി ബൈക്ക് ഓടിക്കുന്ന ചിത്രവുമാണ് ആൻഡ്രൂ രാജകുമാരൻ ജെഫ്രി എപ്സ്റ്റീന് അയച്ച് നൽകിയത്. 2010ലും 2011ലുമാണ് ഈ ഇമെയിലുകൾ എന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. വെള്ളിയാഴ്ചയാണ് യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗം പുറത്ത് വിട്ടത്. ചിത്രങ്ങൾ അയച്ച് നൽകിയ സമയത്ത് യൂജീന് പ്രായം 21ഉം ബിയാട്രീസിന് 23ഉം ആയിരുന്നു. വിവാദ വ്യക്തിയുമായി ബന്ധങ്ങൾ ഉപേക്ഷിച്ചതായി ആൻഡ്രൂ രാജകുമാരൻ അവകാശപ്പെട്ടതിന് രണ്ട് വർഷത്തിന് ശേഷമാണ് ഈ മെയിലുകൾ എന്നതാണ് ശ്രദ്ധേയമായ വിവരം. ക്രിസ്തുമസ് ആശംസാ കാർഡുകളാണ് അയച്ചവയെന്നാണ് രേഖകൾ വിശദമാക്കുന്നത്.
ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രൂ രാജകുമാരൻ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്. രാജകുമാരന്റെ മോശം പെരുമാറ്റം വിശദമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മിൽ സ്ത്രീകളെ കൈമാറ്റം ചെയ്യുന്നത് അടക്കം ചർച്ച ചെയ്തിരുന്നു. അതേസമയം ആൻഡ്രൂ രാജകുമാരൻ യുഎസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നിർണായ രേഖകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് ബ്രിട്ടീഷ പ്രധാനമന്ത്രിയുടെ ആവശ്യം. വിവാദ വ്യവസായിയുമായുള്ള ബന്ധങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് ആൻഡ്രൂ രാജകുമാരനെ പുറത്താക്കിയിരുന്നു. നാവിക സേനയിലെ പദവികളും ആൻഡ്രൂ മൌണ്ട്ബാറ്റൻ വിൻസറിന് നഷ്ടമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam