കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം,നൽകേണ്ടത് കോടികളുടെ നഷ്ടപരിഹാരം, സ്ഥാപനങ്ങൾ വിൽക്കാൻ ആംഗ്ലിക്കൻ സഭ

Published : May 19, 2025, 05:01 AM IST
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം,നൽകേണ്ടത് കോടികളുടെ നഷ്ടപരിഹാരം, സ്ഥാപനങ്ങൾ വിൽക്കാൻ ആംഗ്ലിക്കൻ സഭ

Synopsis

സഭയിലുണ്ടായ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കോടികൾ നഷ്ടപരിഹാരം നൽകുന്നതിനായാണ് ആഗ്ലിക്കൻ  രൂപത ബിഷപ്പ് കോടതിയിൽ സഭയുടെ വസ്തുവകകൾ ക്രയവിക്രയം ചെയ്യാനുള്ള അനുമതി തേടി എത്തിയിട്ടുള്ളത്.

ക്വീൻസ്ലാൻഡ്: പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ നഷ്ടപരിഹാര തുകയ്ക്കുള്ള പണം കണ്ടെത്താനായി ഇടവകകൾ വിൽക്കാനും ജീവകാരുണ്യ സംരംഭങ്ങൾ പിരിച്ചുവിടാനുമുള്ള അനുമതി തേടി ബിഷപ്പ്. ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്ലാൻഡിലാണ് സംഭവം.1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ആഗ്ലിക്കൻ സഭയിലുണ്ടായ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കോടികൾ നഷ്ടപരിഹാരം നൽകുന്നതിനായാണ് ആഗ്ലിക്കൻ  രൂപത ബിഷപ്പ് കോടതിയിൽ സഭയുടെ വസ്തുവകകൾ ക്രയവിക്രയം ചെയ്യാനുള്ള അനുമതി തേടി എത്തിയിട്ടുള്ളത്. 

നോർത്ത് ക്യൂൻസ്ലാൻഡിലെ ആംഗ്ലിക്കൻ രൂപത സാമ്പത്തികമായി തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് ബിഷപ്  കിത്ത് ജോസഫ് കോടതിയെ സമീപിച്ചിട്ടുള്ളത്.പീഡനത്തിനിരയായവർക്കു നൽകാനായി ഏകദേശം 8 മില്യൺ ഡോളർ കണ്ടെത്തേണ്ടതുണ്ടെന്നാണ് ക്യൂൻസ്ലാൻഡിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഉള്‍പ്പെടുന്ന ഈ രൂപതയെക്കുറിച്ച് ബിഷപ്പ് കിത്ത് ജോസഫ് വെളിപ്പെടുത്തിയത്. 

നഷ്ടപരിഹാരം നൽകുന്നതിനായി സ്വത്ത് വിറ്റഴിക്കാനായി, രൂപതയെ ഔപചാരികമായി പുനസംഘടിപ്പിക്കാൻ സുപ്രീം കോടതി അനുമതിയാണ് രൂപത ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്. നഷ്ടപ്പെടാൻ പോവുന്ന കാര്യങ്ങളേക്കുറിച്ചും വിഷമമുണ്ടെന്നാണ് ബിഷപ്പ് കിത്ത് ജോസഫ് വിശദമാക്കുന്നത്. എന്നാൽ ശരിയായത് ചെയ്യണമെന്ന ദൃഢനിശ്ചയവും കൂടിയുണ്ടെന്നും ബിഷപ് പ്രതികരിച്ചു. 

എൻആർഎസ് പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക ബാധ്യത പൂർത്തീരിക്കാനായി ഭീകരമായ സമ്മർദ്ദമുണ്ടെന്നും ബിഷപ്പ് പറയുന്നു.കുട്ടികൾക്കെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള റോയൽ കമ്മീഷൻ അതിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച ഒരു വർഷംകഴിഞ്ഞ് 2018ലാണ് എൻആർഎസ്  രൂപീകൃതമായത്. എത്രത്തോളം നഷ്ടപരിഹാരാവശ്യങ്ങൾ നോർത്ത് ക്യൂൻസ്ലാൻഡ് രൂപതയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നുവെന്ന് വെളിപ്പെടുത്താൻ ബിഷപ്പ് ജോസഫ് തയാറായില്ല.

എങ്കിലും,ലൈംഗിക അതിക്രമത്തിന് ഇരയായവർക്ക്  നീതി ലഭിക്കേണ്ടതായ ബാധ്യത സഭയ്ക്കുണ്ടെന്നും രഅത് നിറവേറ്റുകയാണ കടമയെന്നും അതിനായി കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ബിഷപ്പ് പറയുന്നത്. നാം നീതിയിൽ വിശ്വസിക്കുന്നു എന്ന് പറയുന്നെങ്കിൽ, അത് പ്രതിഫലിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ബിഷപ്പ് പറയുന്നു. 

ക്വീൻസ്ലാൻഡിൽ മാത്രം 50 ഇടവകകളാണ് ആംഗ്ലിക്കൻ സഭയ്ക്കുള്ളത്. ഇതിലായി 75 സഭാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ടൌൺസ് വില്ലേയിലെ ബിഷപ്പിന്റ വസതിയും രൂപതാ ഓഫീസും ഇതിനോടകം വിൽപന നടത്തിയിട്ടുണ്ട്. വിശ്വാസപരമായ ആചാരങ്ങൾ തുടരുന്ന പള്ളികൾ പെട്ടന്ന് വിൽക്കില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. ഓസ്ട്രേലിയയിലെ 23 ആംഗ്ലിക്കൻ രൂപതകളിൽ 22ലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങൾ നടുന്നതായാണ് റിപ്പോർ്ട്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം