വന്ധ്യത ചികിത്സാകേന്ദ്രത്തിന് മുന്നിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

Published : May 18, 2025, 09:02 AM IST
വന്ധ്യത ചികിത്സാകേന്ദ്രത്തിന് മുന്നിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

Synopsis

സ്ഫോടനത്തില്‍ വന്ധ്യത ചികിത്സാകേന്ദ്രത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതായും കൊല്ലപ്പെട്ടയാളെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്ത് സിഫോടനം. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍  ഒരാള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. വന്ധ്യത കേന്ദ്രത്തിന് പുറത്ത് മനുഷ്യ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി സമീപവാസികള്‍ പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

സ്ഫോടനത്തില്‍ വന്ധ്യത ചികിത്സാകേന്ദ്രത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതായും കൊല്ലപ്പെട്ടയാളെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ചികിത്സാ കേന്ദ്രത്തിലെ ലാബിന് പ്രശ്നങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒരു ചോദ്യം, ഉത്തരം നൽകിയ ശേഷം മാധ്യമ പ്രവർത്തകയോട് കണ്ണിറുക്കി പാകിസ്ഥാൻ സൈനിക വക്താവ്, വീഡിയോ പ്രചരിക്കുന്നു, വിമർശനം ശക്തം
'കുടുംബത്തിൻ്റെ സുരക്ഷ പ്രധാനം'; ന്യൂയോർക് മേയറായ സൊഹ്റാൻ മംദാനി താമസം മാറുന്നു; ജനുവരി ഒന്ന് മുതൽ ഔദ്യോഗിക വസതിയിൽ ജീവിതം