
ലണ്ടന്‍: ഇ മെയില്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ദാരോഷ് രാജിവെച്ചു. ഇ മെയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വന്നതിനെ തുടര്‍ന്നാണ് അംബാസഡര്‍ രാജിവെച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതീവ രഹസ്യമായ ഔദ്യോഗിക രേഖകളാണ് ദാരോഷിന്‍റെ ഓഫിസില്‍നിന്ന് ചോര്‍ന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ദാരോഷിനെതിരെ രംഗത്തെത്തി. സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്തയാളാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരെസ മേയെയും ട്രംപ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജിക്ക് ശേഷം ദാരോഷിനെ അനുകൂലിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി. അംബാസഡര്‍ക്കെതിരെ പരിധിവിട്ട ആക്രമണമാണ് നടന്നതെന്ന് മേ പാര്‍ലമെന്‍റില്‍ പറഞ്ഞു. ഇതുവരെയുള്ള സേവനത്തിന് നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam