
ദില്ലി: വായ്പാ തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന വ്യവസായി മെഹുൽ ചോക്സിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ. ചോക്സി തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതായും ഇന്ത്യക്ക് ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗണി അറിയിച്ചു.
കഴിഞ്ഞ വർഷമാണ് ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെയും ബാർബുഡയിലെയും പൗരത്വം എടുത്തത്. പഞ്ചാബ് നാഷനൽ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിന് മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ അന്വേഷണം നടക്കുകയാണ്.
Read more: അന്വേഷണത്തോട് സഹകരിക്കണമെന്നുണ്ട് പക്ഷേ യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല: മെഹുല്‍ ചോസ്കി...
സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറിൽ ഇന്റർപോൾ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യനില മോശമായതിനാൽ ആന്റിഗ്വയിൽനിന്നു ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് കഴിഞ്ഞ മാസം മുംബൈ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam