Asianet News MalayalamAsianet News Malayalam

അന്വേഷണത്തോട് സഹകരിക്കണമെന്നുണ്ട് പക്ഷേ യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല: മെഹുല്‍ ചോസ്കി

ബാങ്കുകളെ കബളിപ്പിച്ച് 13,000 കോടി രൂപ തട്ടിയെടുത്ത കേസില്‍ നീരവ് മോദിക്കൊപ്പം കൂട്ടുപ്രതിയാണ് മെഹുല്‍ ചോക്സി. മെഹുല്‍ ചോക്സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു

willing to join the investigation but due to my medical issue, I am unable to travel says Mehul Choksi
Author
New Delhi, First Published Jun 17, 2019, 7:33 PM IST

ദില്ലി: അന്വേഷണത്തോട് സഹകരിക്കാന്‍ ആഗ്രഹമുണ്ട് എന്നാല്‍ ശാരീരികാസ്വസ്ഥതകള്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ഉടനേ ഇന്ത്യയിലേക്ക് എത്തുമെന്നും മെഹുല്‍ ചോക്സി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്ര ചെയ്യാന്‍ പറ്റാത്ത നിലയിലാണ് നിലവില്‍ ആരോഗ്യ സ്ഥിതിയെന്നാണ് ചോസ്കി വിശദമാക്കുന്നത്.

ബാങ്കുകളെ കബളിപ്പിച്ച് 13,000 കോടി രൂപ തട്ടിയെടുത്ത കേസില്‍ നീരവ് മോദിക്കൊപ്പം കൂട്ടുപ്രതിയാണ് മെഹുല്‍ ചോക്സി. മെഹുല്‍ ചോക്സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ആന്‍റിഗ്വയില്‍ കഴിയുന്ന ചോക്സിക്ക് റെഡ് കോര്‍ണര്‍ നോട്ടീസിന് പിന്നാലെ ആന്റിഗ്വയില്‍ നിന്ന് പുറത്ത് പോകാനാവാത്ത സ്ഥിതിയാണുള്ളത്. 

Follow Us:
Download App:
  • android
  • ios