കാലിഫോർണിയ തട്ടിക്കൊണ്ടുപോകൽ: ആത്മഹത്യാശ്രമം പ്രതി ഗുരുതരാവസ്ഥയില്‍; ഇന്ത്യൻ കുടുംബത്തെ കണ്ടെത്തിയില്ല

By Web TeamFirst Published Oct 5, 2022, 2:21 PM IST
Highlights

തട്ടിക്കൊണ്ടുപോയ നാല് പേരിൽ 8 മാസം പ്രായമുള്ള പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. 

മെഴ്‌സ്ഡ് : സെൻട്രൽ കാലിഫോർണിയയിൽ 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള ഒരു സിഖ് കുടുംബത്തെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നയാള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതായി അധികൃതർ. എന്നാല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കുടുംബത്തെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എടിഎം കാർഡ് ഉപയോഗിച്ച 48 കാരനായ ജീസസ് സൽഗാഡോയെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായി മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.  ഒരു പ്രാദേശിക സിഖ് കമ്മ്യൂണിറ്റി സംഘടനയുടെ തലവൻ നൈൻദീപ് സിംഗ് പറയുന്നതനുസരിച്ച്, നാല് പേരെയും അവരുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് സ്റ്റേഷനിൽ നിന്നും കൺവീനിയൻസ് സ്റ്റോറിൽ നിന്നാണ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയ നാല് പേരിൽ 8 മാസം പ്രായമുള്ള പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്‌ലീൻ കൗർ, അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, 39 കാരനായ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസ് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. 

പ്രതികൾ ആയുധധാരികളും അപകടകാരികളുമാണെന്നാണ് പൊലീസ് പറയുന്നത്.  മെഴ്‌സിഡിന് വടക്ക് 14 കിലോമീറ്റർ അകലെയുള്ള നഗരമായ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ നിന്ന് ഡിറ്റക്ടീവുകൾക്ക് ദൃശ്യം. തട്ടിക്കൊണ്ടുപോകൽ ദൃശ്യത്തില്‍ കണ്ടയാള്‍ക്ക് സമാനമായിരുന്നു ഈ ഫോട്ടോയെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എടിഎം കാർഡ് ഉപയോഗിച്ച 48 കാരനായ ജീസസ് സൽഗാഡോയെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്.  

സൽഗാഡോയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് മനസിലാക്കി ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും ഡിറ്റക്ടീവുകള്‍ പറയുന്നു. എന്നാല്‍ ഇയാളെ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഇവര്‍ പ്രസ്താവനയിൽ വ്യക്തമായി പറയുന്നില്ല. കൂടുതൽ വിവരങ്ങൾ നൽകാൻ ഷെരീഫിന്റെ ഓഫീസ് ബുധനാഴ്ച വാർത്താ സമ്മേളനം നടത്തും എന്നാണ് വിവരം.

അതേ സമയം തട്ടിക്കൊണ്ടുപോയവര്‍ എന്ന് സംശയിക്കുന്ന രണ്ടുുപേരുടെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട് അവനെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഒന്നിന് പകരം നാല്: ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും

'ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയില്ല', കശ്‍മീരില്‍ തെരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

click me!