പുക നിറഞ്ഞ മെട്രോ കോച്ചിൽ നിന്ന് ഇറങ്ങിയോടുന്നവ‍ര്‍, അമേരിക്കയിലെ സബ്‍വെയിലെ ആക്രമണ ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Apr 13, 2022, 9:00 AM IST
Highlights

ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. 

ന്യൂയോ‍ര്‍ക്ക്: അമേരിക്കയിലെ ന്യൂയോ‍ർക്ക് ന​ഗരത്തിലെ സബ്‍വെ കളിലൊന്നിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ന്യൂയോർക് സമയം രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്. സൺസെറ്റ് പാർക്കിനടുത്ത് 36 സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ആക്രമണം. 

click me!