
വാഷിംങ്ടണ്‍: റഷ്യയില്‍ (Russia) നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് (oil imports from Russia) സംബന്ധിച്ച യുഎസ് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ (S Jaishankar) നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു.ഇന്ത്യ അമേരിക്ക 2+2 കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജയശങ്കറിന്റെ മറുപടി.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയവരും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
റഷ്യയില്‍നിന്ന് ഇന്ത്യ ഒരു മാസം വാങ്ങുന്ന ഇന്ധനം, യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനത്തേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രി യുഎസ് മാധ്യമപ്രവര്‍ത്തകന്‍റെ വായ അടപ്പിച്ച മറുപടി നല്‍കിയത്.
'നിങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി പറയുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നോക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രദ്ധ യൂറോപ്പിലേക്ക് നീങ്ങണം, ഞങ്ങള്‍ ഒരു മാസം റഷ്യയില്‍ നിന്നും വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും', ജയശങ്കര്‍ പറഞ്ഞു.ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.
ഇതിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇതിനിടെ ജയശങ്കറിനെ അഭിനന്ദിച്ചുകൊണ്ട് ശിവസേന രംഗത്തെത്തി. ജയശങ്കറിന്റെ മറുപടി വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി 'സൂപ്പര്‍' എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam