4 കി.മീ ചുറ്റളവിൽ ക്യാമറ, ലഹോറിന്‍റെ ഹൃദയഭാഗത്തെ വീട്ടിൽ ലഷ്കർ തലവൻ; സുരക്ഷയൊരുക്കി പാക് സൈന്യം, റിപ്പോർട്ട്

Published : May 01, 2025, 03:58 PM IST
4 കി.മീ ചുറ്റളവിൽ ക്യാമറ, ലഹോറിന്‍റെ ഹൃദയഭാഗത്തെ വീട്ടിൽ  ലഷ്കർ തലവൻ; സുരക്ഷയൊരുക്കി പാക് സൈന്യം, റിപ്പോർട്ട്

Synopsis

ലാഹോറിലെ ജനസാന്ദ്രതയുള്ള മൊഹല്ല ജോഹർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഹാഫിസ് സയീദിന്‍റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലഹോര്‍: തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ തലവൻ ഹാഫിസ് സയീദിന്‍റെ സുരക്ഷ പാകിസ്ഥാൻ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഹാഫിസ് സെയ്ദ്. സുരക്ഷ ഏതാണ്ട് നാല് മടങ്ങ് വർദ്ധിപ്പിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ സായുധ സേനയിലെ സായുധരായ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ലാഹോറിലെ ഹാഫിസിന്‍റെ താമസസ്ഥലത്ത് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏപ്രിൽ 22ലെ ആക്രമണത്തിന് ശേഷം ലാഹോറിലെ ജനസാന്ദ്രതയുള്ള മൊഹല്ല ജോഹർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഹാഫിസ് സയീദിന്‍റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ സൈന്യം, ഐഎസ്ഐ, ലഷ്കർ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് ലഷ്കർ ഇ തൊയ്ബ തലവന് സുരക്ഷ ഒരുക്കുന്നത്. ഡ്രോൺ നിരീക്ഷണം വളപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നാല് കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷനിലുള്ള സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

കെട്ടിടത്തിന് സമീപം സാധാരണക്കാരുടെ സഞ്ചാരം അനുവദനീയമല്ല. ഈ പ്രദേശത്ത് ഡ്രോണുകൾ നിരോധിച്ചിട്ടുമുണ്ട്. ലഷ്കർ ഇ തൊയ്ബയുടെ ഒരു ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്ത പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിആർഎഫ് പരസ്യമായി അവകാശവാദം ഉന്നയിച്ചെങ്കിലും, ഈ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഹാഫിസ് സയീദിന് പ്രധാന പങ്കുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾ വിശ്വസിക്കുന്നത്. 

ഐക്യരാഷ്ട്രസഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഹാഫിസ് സയീദ് പാകിസ്ഥാനില്‍ പരസ്യമായാണ് ജീവിക്കുന്നത്. ഒളിപ്പിച്ചതോ രഹസ്യമായതോ അല്ലാത്ത ഹാഫിസിന്‍റെ വീട് ലാഹോറിന്‍റെ ഹൃദയഭാഗത്താണ്. 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം