
എസെക്സ്: ലണ്ടന്‍ നഗരത്തില്‍ കണ്ടെയ്നർ ട്രക്കിൽ മുപ്പത്തി മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർക്കെതിരെ പൊലീസ് കേസടുത്തു. നരഹത്യ, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചുമത്തിയാണ് മൗറീസ് റോബിൻസനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ വടക്കൻ അയർലന്‍ഡ് സ്വദേശിയാണ്. റോബിൻസനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാകുമെന്ന് എസെക്സ് പൊലീസ് അറിയിച്ചു.
Read Also: ലണ്ടന്‍ നഗരത്തിലെത്തിയ ട്രക്കില്‍ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തി: ഡ്രൈവര്‍ അറസ്റ്റില്‍
ബുധനാഴ്ചയാണ് ഗ്രേയ്സിലെ ഈസ്റ്റേണ്‍ അവന്യൂവിലുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിൽ 39 മൃതദേഹങ്ങള്‍ നിറച്ച കണ്ടെയ്‍നര്‍ കണ്ടെത്തിയത്. അന്നേ ദിവസം തന്നെ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇതുവരെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
Read More: കണ്ടെയ്നർ ട്രക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം: നാലാമതൊരാൾ കൂടി പിടിയിൽ
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് മുപ്പത്തി എട്ട് മുതിര്‍ന്നയാളുകളും കൗമാരപ്രായത്തിലുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്. കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം ചൈനീസ് സ്വദേശികളുടെതാണ് എന്നായിരുന്നു എസെക്സ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ വിയറ്റ്നാമിൽ നിന്നുള്ളവരുൾപ്പടെ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പുതിയ നിഗമനം. നിലവിൽ അന്വേഷണം ഈ ദിശയിലേക്കും പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Read Also: ലണ്ടനിൽ ട്രക്കിൽ കണ്ടെത്തിയ മുപ്പത്തി ഒൻപത് മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam