ഹോർമുസ് ഉപരോധത്തിനെതിരെ ചൈന: 'യുഎസിന്റെ നടപടി ഉത്തരവാദിത്തം ഇല്ലാത്തത്'; അപകടം നിറഞ്ഞ നീക്കമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

Published : Apr 14, 2026, 09:13 PM IST
us naval blockade iran hormuz strait f35b lightning ii mv22 osprey uss tripoli trump warning middle east tensions

Synopsis

ചൈനീസ് വിദേശകാര്യ വക്താവിന്റേതാണ് പ്രസ്താവന. അതേ സമയം, ഹോർമുസ് ഉപാധികൾ ഇല്ലാതെ തുറക്കണം എന്ന് ഖത്തർ ആവശ്യപ്പെട്ടു.

ബെയ്ജിം​ഗ്: അമേരിക്കയുടെ ഹോർമുസ് ഉപരോധത്തിനെതിരെ ചൈന. യുഎസിന്റെ നടപടി ഉത്തരവാദിത്തമില്ലാത്തതും അപകടം നിറഞ്ഞതുമാണെന്നാണ് ചൈനയുടെ വിമർശനം. ഇത് വെടി നിർത്തലിനെ ബാധിക്കുമെന്നും സംഘർഷംകൂട്ടുമെന്നും ചൈന ചൂണ്ടിക്കാട്ടി. ചൈനീസ് വിദേശകാര്യ വക്താവിന്റേതാണ് പ്രസ്താവന. അതേ സമയം, ഹോർമുസ് ഉപാധികൾ ഇല്ലാതെ തുറക്കണം എന്ന് ഖത്തർ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ അമേരിക്കൻ പ്രസിഡന്റ ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോണിൽ സംസാരിച്ചു. നാൽപത് മിനിറ്റോളം ചർച്ച നീണ്ടു. വെടിനിർത്തലിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. ഡോണൾഡ് ട്രംപ് തന്നെ വിളിച്ചെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അമേരിക്കയുമായി സമഗ്ര ആഗോള തന്ത്രപ്രധാന ബന്ധം ശക്തമായി തുടരും. സ്വതന്ത്ര സുരക്ഷിത ഹോർമുസ് ചർച്ചയായെന്ന് മോദി അറിയിച്ചു. 'തൻറെ സുഹൃത്ത് ട്രംപ്' എന്ന് എക്സിലെ കുറിപ്പിൽ മോദി പരാമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് ഉപരോധം പൂർണമെന്ന് യുഎസ്; ഹോർമുസിലൂടെ ഒരു കപ്പൽ പോലും കടന്നുപോയില്ല, യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തൽ
ഒരേ സിറിഞ്ച് ഉപയോഗിച്ച് നിരവധി കുട്ടികൾക്ക് ഇൻജക്ഷൻ, എച്ച്ഐവി പടർന്നത് 331 കുട്ടികൾക്ക്, പാക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം