ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനം തള്ളി ചൈന, 'സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല'

Published : Aug 21, 2026, 07:39 PM IST
xi jinping trump

Synopsis

ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ ചൈന തള്ളിപ്പറഞ്ഞു. ഇത്തരം നടപടികൾ പശ്ചിമേഷ്യയിലെ പ്രതിസന്ധി വഷളാക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്

ബെയ്ജിംഗ്: ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ നീക്കത്തെ തള്ളി ചൈന രംഗത്തെത്തി. സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും ഏകപക്ഷീയമായ ഇത്തരം നടപടികൾ മേഖലയിലെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും ചൈന തുറന്നടിച്ചു. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്. എത്ര ക്രൂരമായ സാമ്പത്തിക ഉപരോധങ്ങളെയും നേരിടാൻ രാജ്യം സജ്ജമാകണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം. ബി. ഗാലിബാഫ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ബാഹ്യ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, നയതന്ത്ര ചർച്ചകളിലൂടെയും സമവായത്തിലൂടെയും മുന്നോട്ടുപോകാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

യു എസ് എസ് ജോർജ് വാഷിങ്ടൺ എത്തി

സാമ്പത്തിക യുദ്ധത്തിനെതിരെ ഇറാന്റെ ഭാഗത്തുനിന്ന് കടന്നാക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെ, ഇറാൻ സ്വയം ഒരു ആക്രമണത്തിന് തുടക്കമിടില്ലെന്ന് ആക്ടിങ് പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാൽ രാജ്യത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമാകുമ്പോഴും പ്രതിരോധം കടുപ്പിച്ച് മുന്നോട്ടുപോകാനാണ് ഇറാന്റെ തീരുമാനം. അതേസമയം മേഖലയിൽ സംഘർഷം പുകയുന്നതിനിടെ, മാസങ്ങളായി നിലയുറപ്പിച്ചിരുന്ന യു എസ് പടക്കപ്പലായ 'ഏബ്രഹാം ലിങ്കന്' പകരം 'യു എസ് എസ് ജോർജ് വാഷിങ്ടൺ' മേഖലയിലെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനത്തെ നേരിടാൻ ഒരുങ്ങി ഇറാൻ, എത്ര ക്രൂരമായ ഉപരോധങ്ങളും നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സ്പീക്കർ ഗാലിബാഫ്
മുത്തശ്ശി മറന്നു, കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ; കണ്ടെത്തിയത് എട്ടുമണിക്കൂറിന് ശേഷം