ചോര്‍...ചോര്‍...വിളികളുമായി യുഎസ് വിമാനത്താവളത്തിൽ പാകിസ്ഥാൻ ധനമന്ത്രിക്കെതിരെ കയ്യേറ്റം, പ്രതിഷേധം

Published : Oct 14, 2022, 04:28 PM ISTUpdated : Oct 14, 2022, 05:20 PM IST
ചോര്‍...ചോര്‍...വിളികളുമായി യുഎസ് വിമാനത്താവളത്തിൽ പാകിസ്ഥാൻ ധനമന്ത്രിക്കെതിരെ കയ്യേറ്റം, പ്രതിഷേധം

Synopsis

കള്ളന്‍, നുണയന്‍ എന്നൊക്കെ വിളിച്ചാണ് പ്രതിഷേധിച്ചയാള്‍ മന്ത്രിയെ വരവേറ്റത് എന്നാണ് ഡെയ്‌ലി ടൈംസ് റിപ്പോർട്ട് ചെയ്തു.

വാഷിംഗ്ടൺ : അമേരിക്കയിലെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ എത്തിയ പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദാറിനെതിരെ കള്ളന്‍ വിളികളുമായി കൈയ്യേറ്റം. അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്), ലോക ബാങ്ക് യോഗങ്ങളില്‍ പങ്കെടുക്കാനാണ് പുതുതായി നിയമിതനായ പാക് ധനമന്ത്രി അമേരിക്കയില്‍ എത്തിയത്. കള്ളന്‍, നുണയന്‍ എന്നൊക്കെ വിളിച്ചാണ് പ്രതിഷേധിച്ചയാള്‍ മന്ത്രിയെ വരവേറ്റത് എന്നാണ് ഡെയ്‌ലി ടൈംസ് റിപ്പോർട്ട് ചെയ്തത്.

ഇഷാഖ് ദാര്‍ യുഎസ് എയർപോർട്ടിൽ എത്തിയപ്പോൾ രോഷാകുലനായ ഒരു പ്രതിഷേധക്കാരൻ “നിങ്ങൾ ഒരു നുണയനാണ്. നിങ്ങൾ ഒരു നുണയനാണ്", "ചോർ-ചോർ" എന്ന് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മന്ത്രിക്കെതിരായ പ്രയോഗത്തിൽ രോഷാകുലരായ ദാറും അദ്ദേഹത്തിന്‍റെ സഹായികളും ഇയാള്‍ക്കെതിരെയും മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് വീഡിയോയിലുണ്ട്.

"നിങ്ങൾ ഒരു നുണയനാണ്" തനിക്ക് നേരെ അധിക്ഷേപം നടത്തുന്ന വ്യക്തിക്ക് ദാർ തിരിച്ചടിച്ചു. അയാളെ രൂക്ഷമായ ഭാഷയില്‍ ദാറിന്‍റെ സംഘത്തിലെ ഒരാള്‍ ചീത്തവിളിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഇതെല്ലാം ഉള്‍പ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.  ഇതാദ്യമായല്ല ഒരു പാകിസ്ഥാൻ മന്ത്രി വിദേശ സന്ദർശനത്തിനിടെ പരസ്യമായി അധിക്ഷേപിക്കുന്നത്.

കഴിഞ്ഞ മാസം ലണ്ടനിലെ ഒരു കോഫി ഷോപ്പിൽ വച്ച് ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബ് നേരത്തെ മർദനമേറ്റിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് മദീനയിലെ മസ്ജിദില്‍ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. 

മസ്ജിദ്-ഇ-നബവിയിലേക്ക് പ്രവേശിച്ച പാക് പ്രതിനിധി സംഘത്തെ അവിടെ ഉണ്ടായിരുന്ന ചിലര്‍ "ചോർ ചോർ" മുദ്രാവാക്യങ്ങളോടെയാണ് അന്ന് സ്വീകരിച്ചത്. 

‘അഫ്ഗാനികൾ പാകിസ്ഥാനികളെ വെറുക്കുന്നു, ഇസ്ലാമാബാദിനെ രണ്ടാം തലസ്ഥാനമാക്കും’; മുന്നറിയിപ്പുമായി താലിബാൻ

പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

PREV
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം