ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

Published : Apr 29, 2026, 10:18 PM IST
iran

Synopsis

അമേരിക്കയുടെ ഇത്തരം കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ

ടെഹ്റാൻ: അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾക്കും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ.ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോർട്ട്. നാവിക ഉപരോധം പ്രായോഗികമായും മുൻ മാതൃകകളില്ലാത്ത വിധവും നേരിടും. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതു വരെ നിയന്ത്രണം പാലിച്ചതെന്നാണ് ഇറാൻ വിശദമാക്കുന്നത്. നാവിക ഉപരോധത്തെ മറികടക്കാൻ ഇറാന്റഎ കരമാർഗങ്ങൾക്ക് കഴിയുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അമേരിക്കയുടെ ഇത്തരം കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ സേനയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വിശദമാക്കുന്നത്.

ഇറാന്റെ എണ്ണ വഹിച്ചുകൊണ്ട് പോകുന്ന കപ്പലുകൾ തടയുന്നതിനും അവയിലെ ചരക്ക് കണ്ടുകെട്ടുന്നതിനും അമേരിക്ക സ്വീകരിക്കുന്ന നയങ്ങളെ ഇറാൻ രൂക്ഷമായി വിമർശിച്ചു. ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആഗോള ഊർജ്ജ സുരക്ഷയെ ഇത് അപകടത്തിലാക്കുന്നുവെന്നും ഇറാൻ നിരീക്ഷിക്കുന്നു. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്കൻ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും സാധ്യമായ എല്ലാ വഴികളും തേടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.വാഷിംഗ്ടൺ ഇത്തരം പ്രകോപനപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുമെന്നും അത് അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ഇറാനിയൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

ഇറാനിൽ ഭരണ അട്ടിമറിക്ക് അമേരിക്ക ശ്രമിച്ചെന്ന് പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് വിശദമാക്കുന്നത്.ഇസ്ഫഹാനിൽ സേനയെ ഇറക്കാൻ അമേരിക്ക ശ്രമിച്ചുവെന്നും ഇത് ദയനീയമായി പരാജയപ്പെട്ടെന്നും ഗലിബാഫ് കൂട്ടിച്ചേർത്തു. പരമോന്നത നേതാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുമെന്നാണ് ഗലിബാഫ് വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൂറിസ്റ്റ് വിസയിലെത്തി മതം പ്രചരിപ്പിച്ചു, 3 അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ്
അമു ദര്യ ബേസിനിലെ പുതിയ അഞ്ച് കിണറുകളിൽ നിന്ന് ക്രൂഡ് ഓയിൽ വേർതിരിച്ച് താലിബാൻ