
ലണ്ടന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 24.62 ലക്ഷം. അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.24 ലക്ഷമാണ്. ബ്രസീലില്‍ 11.92 ലക്ഷംപേര്‍ക്കാണ് കൊവിഡ് ബാധിച്ചത് ഇതില്‍ 53,874 പേര് മരണപ്പെട്ടു.
അതേ സമയം ശുഭപ്രതീക്ഷ നല്കി കോവിഡ് വൈറസിനെതിരായി വികസിപ്പിച്ച വാക്സിൻ ഉപയോഗിച്ച് യുകെയിൽ മനുഷ്യരിൽ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളജ് വികസിപ്പിച്ച വാക്സിന് പരീക്ഷണമാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്
300 സന്നദ്ധപ്രവർത്തകരാണ് രണ്ടാം ഘട്ടത്തിലെ പഠനത്തിൽ പങ്കെടുക്കുന്നത്. നേരത്തേ, വാക്സിൻ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായ പ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് നീങ്ങിയത്.
രണ്ടാം ഘട്ടത്തിലാണ് വാക്സിൻ പ്രയോഗിച്ചവരിൽ രോഗത്തിനെതിരെ പ്രതിരോധശേഷി പരീക്ഷിക്കുന്നത്. കൂടാതെ വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതൽ വിവരങ്ങളും പരീക്ഷണത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam