ലോകത്ത് കൊവിഡ് രോഗികൾ 93 ലക്ഷം കടന്നു; ബ്രസീലിൽ 24 മണിക്കൂറിൽ ആയിരം കടന്ന് മരണം

By Web TeamFirst Published Jun 24, 2020, 7:39 AM IST
Highlights

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷത്തി 41,000 കടന്നു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തി 78,000 കവിഞ്ഞു

ദില്ലി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷത്തി 41,000 കടന്നു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തി 78,000 കവിഞ്ഞു. 24 മണിക്കൂറിനിടെ ബ്രസീലില്‍ ആയിരത്തില്‍ അധികംപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,000 കടന്നിട്ടുണ്ട്.  രാജ്യത്ത് 11 ലക്ഷത്തി 51,000‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

ദക്ഷിണാഫ്രിക്കയില്‍ 24 മണിക്കൂറിനിടെ 4500 ല്‍ അധികം പേര്‍ക്ക് കൂടി കൊവിഡ‍് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ല ക്ഷത്തി ആറായിരത്തില്‍ അധികമായി. അതേസമയം ജൂലൈ നാല് മുതൽ ബ്രിട്ടനിൽ ജനജീവിതം സാധാരണ നിലയിലേക്കാകും. സാമൂഹ്യ അകലം രണ്ടു മീറ്ററിൽ നിന്നും ഒരു മീറ്ററായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

click me!