കൊറോണ: കൂട്ടം ചേരുന്നതിന് വിലക്കുമായി ഫ്രാന്‍സ്, സമരങ്ങള്‍ക്ക് വിലക്കില്ല കാരണം ഇതാണ്

By Web TeamFirst Published Mar 9, 2020, 4:28 PM IST
Highlights

രാജ്യത്ത് 1126പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ഫ്രാന്‍സ് കടക്കുന്നത്. 


പാരീസ്: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നതിന് പിന്നാലെ ആയിരത്തില്‍ അധികം പേര്‍ ഒത്തുചേരുന്നത് വിലക്കി ഫ്രാന്‍സ്. രാജ്യത്ത് 1126പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ഫ്രാന്‍സ് കടക്കുന്നത്. എന്നാല്‍ രാജ്യത്തിന് ഉപകാരപ്രദമാകുന്ന കൂട്ടം ചേരുകള്‍ക്ക് ഈ വിലക്ക് ബാധകമല്ലെന്ന് ഫ്രെഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനങ്ങളും പ്രതിഷേധങ്ങള്‍ക്കുമാണ് വിലക്ക് ബാധകമല്ലാത്തത്. ആരോഗ്യമന്ത്രി ഒലിവെര്‍ വെരാനാണ് ഇക്കാര്യം ഞായറാഴ്ച വ്യക്തമാക്കിയത്. കൊവിഡ് 19 എന്ന കോറോണ വൈറസ് ബാധയുള്ളവരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് ഫ്രാന്‍സ്. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫ്രെഞ്ച് നാഷണല്‍ അസംബ്ലിയിലെ രണ്ട് അംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

കൊറോണ വൈറസ് പടരാതിരിക്കാൻ പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കുക; നിർദ്ദേശവുമായി സ്വിസ് ആരോ​ഗ്യമന്ത്രി

കൊറോണ വൈറസ് അനിയന്ത്രിതമായ നിലയില്‍ പടരുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!