
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ തടയുന്നതിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. അതേസമയം, കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയിൽ 20,400 പേർക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൈനക്ക് പുറത്ത് 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുമായുള്ള അതിർത്തിയിലെ 13 പാതകളിൽ 10 ഉം ഹോങ്കോങ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദർശിച്ചവർക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടർത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തിൽ വ്യാജ വാർത്തകൾ തടയാൻ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു. കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ തന്നെ ആദ്യം കിട്ടാൻ ഗൂഗിളുമായി ധാരണയായി. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാർത്തകൾ തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുകയാണ്. മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
Also Read: സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു; വൈറസ് വ്യാപനം തടയാന്‍ സര്‍വ്വസജ്ജമായി ആരോഗ്യ വകുപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam