'വീട്ടിലിരിക്കൂ, ജീവന്‍ സുരക്ഷിതമാക്കൂ'; ബ്രിട്ടന് ഐസൊലേഷനിലിരുന്ന് ബോറിസ് ജോണ്‍സന്റെ കത്ത്

By Web TeamFirst Published Mar 29, 2020, 11:12 AM IST
Highlights

നങ്ങളോട് വീട്ടില്‍തന്നെ കഴിയാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം കത്തെഴുതിയത്...

ലണ്ടന്‍: ബ്രിട്ടനിലെ ജനങ്ങള്‍ക്ക്, കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കത്ത്. ജനങ്ങളോട് വീട്ടില്‍തന്നെ കഴിയാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം കത്തെഴുതിയത്. 

കൊവിഡ് സമയത്ത് താന്‍ അനുഭവിക്കുന്ന ലക്ഷണങ്ങള്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യത്തിനായി എടുക്കുന്ന കരുതലുകള്‍ എന്നിവ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി മാറ്റ് ഹാന്‍കോക്കിനും കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവും ഐസൊലേഷനിലാണ്. 

''എല്ലാരും സുരക്ഷിതരാകും മുന്നെ സംഗതി ഗുരുതരമാകുമെന്ന് നമുക്കറിയാം. എന്നാലും നമ്മള്‍ ശരിയായ മുന്‍കരുതലുകള്‍ എടുക്കണം. നിയമങ്ങള്‍ പാലിക്കണം. ഈ പനി ജീവിതം അവസാനിച്ച് എല്ലാം പഴയതുപോലെയാകും''  - ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

17089 കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1019 പേര്‍ മരിച്ചു. ഒരാഴ്ചയ്്ക്കുള്ളില്‍ രോഗം കൂടുതല്‍ വ്യാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. യുകെയിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ചികിത്സ നല്‍കിയതിന് അദ്ദേഗം നാണല്‍ ഹെല്‍ത്ത് സര്‍വ്വീസിന് നന്ദി പറഞ്ഞു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നേഴ്‌സമാരെയും സാമൂഹ്യപ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. 

click me!