കൊവിഡ് 19: ആമസോൺ ജോലിക്കായുള്ള അഭിമുഖങ്ങൾ നിര്‍ത്തിവച്ചു, രോഗം പടരുന്നതിനുള്ള സാധ്യത കൂടുതല്‍

By Web TeamFirst Published Feb 29, 2020, 6:26 AM IST
Highlights

രോഗം പടരുന്നതിനുള്ള സാധ്യത അന്താരാഷ്ട്ര തലത്തിൽ വളരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ലോകമെമ്പാടും കോവിഡ് 19 ബാധിച്ചുള്ള മരണം 2800 കവിഞ്ഞു.

ടെഹ്റാന്‍: കൊവിഡ് 19 ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 210 ആയി ഉയർന്നു. ടെഹ്റാനിലാണ് കൂടുതലും റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരണം 21 ആയി. ഇവിടെ 820 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിൽ 63 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ അമ്പത് രാജ്യങ്ങളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ആമസോൺ ജോലിക്കായുള്ള അഭിമുഖങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. രോഗം പടരുന്നതിനുള്ള സാധ്യത അന്താരാഷ്ട്ര തലത്തിൽ വളരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ലോകമെമ്പാടും കോവിഡ് 19 ബാധിച്ചുള്ള മരണം 2800 കവിഞ്ഞു.

കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ഹറമിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. സന്ദ‌ർശന വിലക്ക് തുടരുന്നതിനാൽ, തുടർ നടപടികളെ കുറിച്ച് അറിയാൻ ഹജ്ജ് ഉംറ മന്ത്രാലയത്തെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറ, ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് സൗദിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. മുഴുവൻ ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉംറ വിസ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനകം ഉംറ വിസ ലഭിച്ചവർ രാജ്യത്തു പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാലിവർ തുടർ നടപടികളെ കുറിച്ച് അറിയുന്നതിന് 00966 920002814 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.

click me!