കൊവിഡിന് മുന്നിൽ മുട്ടിടിച്ച് അമേരിക്കയും, മരണം 600 കടന്നു; ലോകത്ത് ആകെ മരണം 16000 കടന്നു

Web Desk   | Asianet News
Published : Mar 24, 2020, 06:54 AM ISTUpdated : Mar 24, 2020, 08:51 AM IST
കൊവിഡിന് മുന്നിൽ മുട്ടിടിച്ച് അമേരിക്കയും, മരണം 600 കടന്നു; ലോകത്ത് ആകെ മരണം 16000 കടന്നു

Synopsis

വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എൺപതിനായിരത്തോളം പേർക്കാണ് രോഗ ബാധയേറ്റത്

വാഷിങ്ടൺ: കൊവിഡ് വൈറസ് ബാധയ്ക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു. ഒരൊറ്റ ദിവസത്തിനിടെ പതിനായിരത്തോളം പേരാണ് രോഗബാധിതരായത്. രാജ്യത്താകെ അറുന്നൂറിലെ പേർ രോഗം ബാധിച്ച് മരിച്ചെന്നാണ് കണക്ക്. അതിനിടെ അമേരിക്കയെ വീണ്ടും പ്രവർത്തന സജ്ജമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എൺപതിനായിരത്തോളം പേർക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയിൽ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. 

മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഇറ്റലിയിൽ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോൾ ഇവിടെയുള്ളത്. സ്പെയിനിൽ 539 മരണം പുതുതായി റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലൻഡും സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയിൽ രോഗം വ്യാപിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാൻ 11 ദിവസവും മൂന്ന് ലക്ഷമാകാൻ വെറും നാല് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ആഗോള വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ