Asianet News MalayalamAsianet News Malayalam

ആഗോള വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ; ലോകത്ത് നാല് ലക്ഷത്തോളം കൊവിഡ് ബാധിതർ

ഇറ്റലിയിൽ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോൾ ഇവിടെയുള്ളത്. സ്പെയിനിൽ 539 മരണം പുതുതായി റിപ്പോർട്ട് ചെയ്തു

Covid 19 worldwide death toll crosses 16000 UN demands ceasefire
Author
Delhi, First Published Mar 24, 2020, 6:46 AM IST

ദില്ലി: കൊവിഡ് 19 വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എൺപതിനായിരത്തോളം പേർക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയിൽ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. 

മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ജനങ്ങളോട് നിർബന്ധിത ഗൃഹവാസത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു. ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. 

ഇറ്റലിയിൽ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോൾ ഇവിടെയുള്ളത്. സ്പെയിനിൽ 539 മരണം പുതുതായി റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലൻഡും സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയിൽ രോഗം വ്യാപിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാൻ 11 ദിവസവും മൂന്ന് ലക്ഷമാകാൻ വെറും നാല് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

രോഗവ്യാപനത്തിന്റെ തോത് കൂടുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യണമെന്നും WHO ആവശ്യപ്പെട്ടു. ആഗോള വെടിനിർത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരെ പോരാടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ലോകത്തെ തകർത്തുതരിപ്പണമാക്കുന്ന രോഗത്തിനെതിരെ എല്ലാവരും പോരാടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. സംഘർഷ മേഖലകളിൽ കൊവിഡ് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios