കൊവിഡ് കെണിയില്‍ കരകയറാതെ ലോകം; രോഗ ബാധിതര്‍ 80 ലക്ഷത്തിലേക്ക്

By Web TeamFirst Published Jun 15, 2020, 6:06 AM IST
Highlights

അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു.

വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598ഉം അമേരിക്കയിൽ 326ഉം പേർ കൂടി മരിച്ചു.

ലോകത്താകെ നാളിതുവരെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.

Read more: തെലങ്കാനയിൽ ഒരു ടിആർഎസ് എംഎൽഎക്ക് കൂടി കൊവിഡ്

എന്നാല്‍ യൂറോപ്പില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ ഇടിവുണ്ടായത് ആശ്വാസമാണ്. അതേസമയം ഇന്ത്യയില്‍ തുടര്‍ച്ചയായ ദിനവും പതിനൊന്നായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് വേള്‍ഡോ മീറ്ററിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക കണക്ക് കേന്ദ്രം പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ ഒമ്പതിനായിരത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. 

Read more: നാട്ടിലേക്ക് മടങ്ങാന്‍ വൈദ്യ പരിശോധനാ സർട്ടിഫിക്കറ്റ്; സലാലയിലെ പ്രവാസികൾ ആശങ്കയിൽ

click me!