തെലങ്കാനയിൽ ഒരു ടിആർഎസ് എംഎൽഎക്ക് കൂടി കോവിഡ്. നിസാമാബാദ് റൂറൽ എംഎൽഎ ബാലാജി റെഡ്ഢി ഗോവർദ്ധനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച എംഎൽഎ യാദഗിരി റെഡ്ഢിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ഭാര്യക്കും ഗൺമാനും ഉൾപ്പടെ 4 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

രാജ്യത്തിന് ആശങ്കയായി മഹാരാഷ്ട്രയും ദില്ലിയും തമിഴ്‌നാടും, രോഗികളുടെ എണ്ണത്തിൽ വൻ വർധന

മറ്റൊരും എംഎല്‍എയായ മുതിറെഡ്ഢി യാദഗിരി റെഡ്ഢി കൊവിഡ് പൊസീറ്റീവ് ആയതിന് പിന്നാലെ ഗോവർദ്ധന്‍ കൊവിഡ് 19 പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഒരു യോഗത്തില്‍ രണ്ടുപേരും ഒന്നിച്ച് പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ശനിയാഴ്ചയാണ് ഗോവർദ്ധന് കൊവിഡ് 19 ലക്ഷണം കാണിച്ച് തുടങ്ങിയത്.

തെലങ്കാനയില്‍ കൊവിഡ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വിവരം ജില്ലാ കളക്ടറെ അറിയിച്ച എംഎല്‍എ സാംപിള്‍ നല്‍കാന്‍ എത്തിയതിന് പിന്നാലെ കുടുംബാംഗങ്ങള്‍ ക്വാറന്‍റൈനില്‍ പോവുകയായിരുന്നു. ശനിയാഴ്ച നടന്ന പൊതുപരിപാടികളില്‍ എംഎല്‍എ പങ്കെടുത്തിരുന്നു. തഹസില്‍ദാര്‍ അടക്കമുള്ള നിരവധി ഉദ്യോഗസ്ഥരാണ് ഈ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളത്.