സ്‌പെയിനിൽ രോഗബാധിതർ ലക്ഷം കടന്നു; കാൽ ലക്ഷം പരിശോധന നടത്താൻ ബ്രിട്ടൻ

By Web TeamFirst Published Apr 1, 2020, 4:06 PM IST
Highlights

അതിനിടെ ബ്രിട്ടനിൽ സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് വൻ പരാതി ഉയർന്നു. ഇതോടെ ദിവസം 25,000 പേരെ വീതം കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ ബ്രിട്ടൻ തീരുമാനിച്ചു

ലണ്ടൻ: കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ് ലോകത്തെമ്പാടും. സ്പെയിനിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇവിടെ മാത്രം 9053 പേർ മരിച്ചു. ഇത് മൂന്നാമത്തെ രാജ്യത്തിലാണ് ഒരു ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

അമേരിക്കയും ഇറ്റലിയുമാണ് ഒരു ലക്ഷത്തിലധികം രോഗികളുള്ള മറ്റ് രണ്ട് രാജ്യങ്ങൾ. അമേരിക്കയിൽ രോഗബാധിതർ  1,89,445 പേരാണ്. ഇറ്റലിയിൽ 1.05 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ 4075ഉം ഇറ്റലിയിൽ 12428 പേരും മരിച്ചു. ഇറാനിൽ മരണം 3000 പിന്നിട്ടു

അതിനിടെ ബ്രിട്ടനിൽ സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് വൻ പരാതി ഉയർന്നു. ഇതോടെ ദിവസം 25,000 പേരെ വീതം കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. ഏപ്രിൽ മധ്യത്തോടെ ഇതിന് വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കും. നിലവിൽ ദിവസം 12750 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാകുന്നത്.

click me!