മഹാമാരിയില്‍ മരണം 68000 കവിഞ്ഞു; 24 മണിക്കൂറില്‍ ഞെട്ടി അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍ രാജ്യങ്ങള്‍

By Web TeamFirst Published Apr 5, 2020, 9:27 PM IST
Highlights
  • ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ഇറാന്‍, എന്നീ രാജ്യങ്ങളിലും ഇന്ന് നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
  • ലോകത്താകമാനമായി 2500 ലേറെ ജീവനുകളാണ് കൊവിഡ് ഇന്ന് അപഹരിച്ചത്

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 68000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.

അതേസമയം ഇന്ന് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്ക, യുകെ, ഇറ്റലി സ്പെയിന്‍ എന്നീ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ 721 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 10 മണിവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 9000 പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

യുകെയിലാകട്ടെ ഇന്ന് ഇതുവരെ 621 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ അയ്യായ്യിരത്തിനടുത്തെത്തിയിട്ടുണ്ട്. ആറായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ അമ്പതിനായിരത്തോളമായിട്ടുണ്ട്.

ഇറ്റലിയില്‍ 525 ലധികം മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ 15880 ലധികം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 500 നടുത്താണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മരണസംഖ്യ 12400 പിന്നിട്ടിട്ടുണ്ട്. ഇന്ന് 4500 ലധികം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ഇറാന്‍, എന്നീ രാജ്യങ്ങളിലും ഇന്ന് നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്താകമാനമായി 2500 ലേറെ ജീവനുകളാണ് കൊവിഡ് ഇന്ന് അപഹരിച്ചത്.

കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം

click me!