ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 68000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്
- Home
- News
- India News
- മഹാമാരിയില്‍ ലോകത്ത് മരണം 68000 കവിഞ്ഞു; കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത|Live
മഹാമാരിയില്‍ ലോകത്ത് മരണം 68000 കവിഞ്ഞു; കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത|Live

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി
ലോകത്ത് മരണ സംഖ്യ 68000 കടന്നു
ലോക്ക് ഡൗണിനിടെ മദ്യഷോപ്പിൽ കവർച്ച
ലോക്ക് ഡൗണിനിടെ തെലങ്കാനയിലെ ഗാന്ധിനഗറിലുള്ള മദ്യഷോപ്പിൽ വൻ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയിൽനിന്ന് മോഷണം പോയി. കെട്ടിടം ഡ്രിൽ ഉപയോഗിച്ച് തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്
കോഴിക്കോട്ടെ കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ്
ദുബൈയിൽ നിന്ന് കോഴിക്കോടെത്തി കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

കൊവിഡ് 19; സൗദിയിൽ ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു
സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച അഞ്ചുപേരാണ് മരിച്ചത്. 68 പേർ കൂടി രാജ്യത്ത് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തരുടെ എണ്ണം 488 ആയി. ശനിയാഴ്ച രാത്രി 191 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു
കൊവിഡിനെതിരെ നിശബ്ദ സേവനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുല്ലപള്ളി
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം മാതൃകയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിശബ്ദ സേവനം നടത്തുന്ന കോണ്‍ഗ്രസിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. രാജ്യവും സംസ്ഥാനവും കൊവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും മുല്ലപള്ളി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതിയും
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം രാഷ്ട്രപതി ഭവനില്‍ ദീപം തെളിയിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കാളിയാകുന്നു.
കൊവിഡ് 19 വൈറസിനെതിരെ ദീപം തെളിയിച്ചുള്ള പ്രതിരോധത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി
കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും
കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വിളക്ക് കത്തിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നു.
കൊവിഡിനെതിരെ ദീപം തെളിയിച്ച് പ്രതിരോധ സന്ദേശം
കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഐക്യദീപത്തില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കാളികളായി. ക്ലിഫ് ഹൗസിലെയും മന്ത്രി മന്ദിരങ്ങളിലെയും ലൈറ്റുകളും അണച്ചു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത
കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു
പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി
കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.
ലോകത്ത് മരണ സംഖ്യ 67000 കടന്നു
ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 67000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
രണ്ടാം സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആന്‍റണിയുടെ കത്ത്
ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസ് സേനയില്‍പ്പെട്ടവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക പാരിതോഷികം രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു
മുംബൈയിൽ ഇന്ന് 8 മരണം കൂടി, ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 103 പേർക്ക്
മുംബൈയിൽ ഇന്ന് 8 മരണം കൂടി. ആകെ മുംബൈയിൽ മാത്രം 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ ഇന്ന് മാത്രം 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 433 ആയി.
യുകെയിലും സ്പെയിനിലും മരണസഖ്യ വര്‍ധിക്കുന്നു, അമേരിക്കയില്‍ നേരിയ ആശ്വാസം
ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. ഇന്ന് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് യുകെയിലാണ്. ഇവിടെ 650 ലധികം പേര്‍ ഇന്ന് മാത്രം മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്പെയിനിലാകട്ടെ 500 നടുത്താണ് ഇന്നത്തെ മരണസംഖ്യ. അതേസമയം അമേരിക്കയില്‍ ഇന്ന് നേരിയ ആശ്വാസം പ്രകടമായിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ന് 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കൊവിഡ് മരണം 83 ആയി, 3577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 3577 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ
കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ കലക്ടർ. രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിൽ നിന്നും എത്തിയ നാല് പേരിൽ ആർക്കും ഇപ്പോഴും രോഗലക്ഷണങ്ങൾ ഇല്ല. നാലുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും ഇവരുമായി ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും.
മുംബൈ ഡോംബിവലിയിൽ 67കാരി കൊവിഡ് ബാധിച്ച് മരിച്ചു
മുംബെ ഡോംബിവലിയിൽ 67കാരി കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ മാത്രം ഇന്ന് 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബെയിൽ ഇതുവരെ 433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 20 കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 6 ആയി
ലോകത്ത് മരണം 66500 കടന്നു
ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
കർണാടകത്തിൽ 7 പേര്‍ക്ക് കൂടി കൊവിഡ്
കർണാടകയിൽ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.