ഫൈസറിന് പിന്നാലെ മോഡേണയും; കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് കമ്പനി

Published : Nov 16, 2020, 06:04 PM IST
ഫൈസറിന് പിന്നാലെ മോഡേണയും; കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന്  കമ്പനി

Synopsis

വാക്‌സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി ശ്രദ്ധേയമാണ്. ഇന്നത്തെ ദിനം മഹത്തരമാണ്-മോഡേണയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടാല്‍ സാക്‌സ് ബിബിസിയോട് പറഞ്ഞു.  

വാഷിങ്ടണ്‍: അമേരിക്കയില്‍ മറ്റൊരു കമ്പനിയും കൂടി കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ടു. മോഡേണ മരുന്ന് കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചെന്നും 95 ശതമാനം ഫലപ്രദമാണെന്നും അവകാശപ്പെട്ടത്. നേരത്തെ ഫൈസര്‍ എന്ന മരുന്ന് കമ്പനിയും വാക്‌സിന്‍ ഫലപ്രദമാണെന്ന് അവകാശപ്പെട്ടിരുന്നു. മഹത്തരമായ ദിവസമാണെന്നും വരുന്ന ആഴ്ചകളില്‍ അനുമതിക്കായി അപേക്ഷ നല്‍കുമെന്നും കമ്പനി അറിയിച്ചു. 

യുഎസിലെ 30000 പേരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. പകുതി പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ബാക്കിയുള്ളവരില്‍ ഡമ്മി കുത്തിവെപ്പ് നല്‍കി. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആദ്യത്തെ 95 പേരെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വിശകലനം. വാക്‌സിന്‍ നല്‍കിയ അഞ്ച് പേരില്‍ മാത്രമാണ് കൊവിഡ് പോസിറ്റീവായത്. 94.5 ശതമാനം പരിരക്ഷ വാക്‌സിന്‍ നല്‍കുന്നുവെന്ന് കമ്പനി പറയുന്നു. 

വാക്‌സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി ശ്രദ്ധേയമാണ്. ഇന്നത്തെ ദിനം മഹത്തരമാണ്-മോഡേണയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടാല്‍ സാക്‌സ് ബിബിസിയോട് പറഞ്ഞു. അതേസമയം,  പ്രായമേറിയവരില്‍ വാക്‌സിന്‍ പ്രവര്‍ത്തനമെങ്ങനെയെന്നത് കൃത്യമല്ല. പ്രായം വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് മാത്രമാണ് ചാല്‍ സാക്‌സ് പറഞ്ഞത്. സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഫൈസര്‍ വികസിപ്പിച്ച വാക്‌സിനും 90 ശതമാനം ഫലപ്രാപ്തമാണെന്ന് അവകാശപ്പെട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്