
ഹരാരേ: ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ 150ൽ അധികം പേർ മരിച്ചു. സിംബാബ്‍വേയിൽ മാത്രം മരണസംഖ്യ 80 കവിഞ്ഞു. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം. പക്ഷേ വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല.
68 പേർ മരിച്ചതായാണ് വിവരം. 1500ൽ അധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാറ്റ് വീശി തുടങ്ങിയെങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് രക്ഷാപ്രവർത്തനം സജീവമായത്. റെഡ് ക്രോസ് സംഘം സഹായത്തിന് എത്തിയിട്ടുണ്ട്. വീടുകൾ വ്യാപകമായി തകർന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയ നിലയിലാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam