ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം, അന്വേഷണം ആരംഭിച്ചു

Published : Jun 28, 2026, 05:58 PM IST
dead body

Synopsis

ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം. പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം. സിറിയൻ സ്വദേശിയായ താമസക്കാരൻ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി സിറിയൻ സ്വദേശിയായ താമസക്കാരൻ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

സംഭവസ്ഥലത്തെത്തിയ ഫർവാനിയ സുരക്ഷാസേന കെട്ടിടം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ക്രിമിനൽ എവിഡൻസ് വിഭാഗം, ഫോറൻസിക് ഡോക്ടർ, പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു. മരിച്ചയാളുടെ തിരിച്ചറിയലും മരണകാരണവും മരണസമയവും കണ്ടെത്തുന്നതിനായി പരിശോധനകൾ നടക്കുകയാണ്. സംഭവത്തിൽ ഡിറ്റക്ടീവുമാർ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് ഉഗാണ്ടൻ സൈനിക മേധാവി; ഓഫീസ് അടച്ചുപൂട്ടാൻ മാധ്യമങ്ങൾക്ക് നിർദേശം
യുഎഇയിൽ ഔദ്യോഗിക പരിശീലനത്തിനിടെ സൈനികന് വീരമൃത്യു