
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ബാഗ്ദാദിലെ ബാബ് അല്‍ ഷര്‍ക്കിയിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മാര്‍ക്കറ്റിനടുത്തെ തയാരന്‍ സ്‌ക്വയറില്‍ വെച്ചാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ബാഗ്ദാദില്‍ ഭീകരാക്രമണം നടക്കുന്നത്. 2018ല്‍ ഐഎസിനെതിരെയുള്ള വിജയപ്രഖ്യാപനത്തിന് തൊട്ടുടനെ ഇതേ സ്ഥലത്ത് സ്‌ഫോടനം നടന്നിരുന്നു. മുമ്പ് ഐഎസ് നടത്തിയ മാതൃകയിലാണ് ഇന്നത്തെ ആക്രമണമെന്നും അധികൃതര്‍ പറഞ്ഞു. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇറാഖി സര്‍ക്കാര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam