പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വിറച്ച് തുര്‍ക്കി; മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

By Web TeamFirst Published Feb 6, 2023, 12:09 PM IST
Highlights

രാത്രിയില്‍ അനുഭവപ്പെട്ട ഭൂകമ്പമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം തന്നെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്.

ഇസ്താബുള്‍: തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന. തുർക്കിയിലും സിറിയയിലുമായി അനുഭവപ്പെട്ട ഭൂചലനത്തില്‍ 110ഓളം പേരാണ് കൊല്ലപ്പെട്ടത്. സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 516ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലായി 119പേര്‍ കൊല്ലപ്പെട്ടതായാണ്  പ്രാദേശിക ആശുപത്രികള്‍ അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയത്.

തുര്‍ക്കിയിലെ അവശ്യ സര്‍വ്വീസ് സേനയുടെ കണക്കുകള്‍ അനുസരിച്ച് 76 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ അനുഭവപ്പെട്ട ഭൂകമ്പമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം തന്നെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളുമാി മഞ്ഞില്‍ നില്‍ക്കുന്ന പരിഭ്രാന്തരായ തുര്‍ക്കിയിലെ ജനങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റര്‍ വരെ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആദ്യത്തെ ഭൂകമ്പത്തിന്‍റെ തീവ്രതയാണ് 7.4 എന്നാണ് തുര്‍ക്കിയിലെ എഎഫ്എഡി അവശ്യ സേന വിശദമാക്കുന്നത്.

തുര്‍ക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 ജനുവരിയില്‍ 6.8 തീവ്രതയുള്ള ഭൂകമ്പം എലസിംഗ് മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. നാല്‍പത് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2020 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഏഗന്‍ തീരമേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 114പേരാണ് കൊല്ലപ്പെട്ടത്. 2022 നവംബറില്‍ വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു.

Horrific news of tonight’s earthquake in & northern — the damage looks extensive.

The epicenter region is home to millions of refugees and IDPs, many of whom live in tents & makeshift structures. This is the absolute nightmare scenario for them. And it’s winter. pic.twitter.com/oACzWYtWb2

— Charles Lister (@Charles_Lister)

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് ആഴം കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയപ്പോള്‍, തുര്‍ക്കി 5.9 തീവ്രത രേഖപ്പെടുത്തി. ഭീകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഡസ്സെ പ്രവിശ്യയിലെ ഗോൽയാക്ക ജില്ലയിലായിരുന്നു. നിലിവിലെ ഭൂകമ്പം തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

തുർക്കിയിൽ ഭൂചലനം: 23 മരണം, റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

6.1 രേഖപ്പെടുത്തിയ ഭൂചലനം; തുര്‍ക്കിയില്‍ 35 പേര്‍ക്ക് പരിക്ക്

click me!