സൂപ്പർ മാർക്കറ്റിന് സമീപം വെടിവയ്പ്, സാധനം വാങ്ങാനെത്തിയ യുവതിക്ക് ഗുരുതര പരിക്ക്, പ്രതി വളർത്തുനായ

Published : May 26, 2026, 10:06 PM IST
Dog shoots woman with shotgun

Synopsis

കടയുടെ പരിസരത്ത് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഷോട്ട്ഗണിൽ ചവിട്ടി നിൽക്കുന്ന നായയെയായിരുന്നു.

നെബ്രാസ്ക: സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ യുവതിക്ക് നേരെ വെടിയുതിർത്ത് നായ. വളർത്തുനായ അബദ്ധത്തിൽ വെടിയുതിർത്തതോടെ യുവതിക്ക് ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ നെബ്രാസ്കയിലാണ് വളർത്തുനായ ഷോട്ട് ഗൺ ഉപയോഗിച്ച് ഉടമയെ വെടിവച്ചത്. നെബ്രാസ്കയിലെ സ്കോട്ട്സ്ബ്ലഫ് എന്ന നഗരത്തിലെ ഒരു കടയ്ക്ക് സമീപമാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഒരു കടയുടെ പരിസരത്ത് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഷോട്ട്ഗണിൽ ചവിട്ടി നിൽക്കുന്ന നായയെയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് വെടിയേറ്റ് വാതിലിന് കേടുപാടുകൾ സംഭവിച്ച ഒരു ട്രക്കും, കയ്യിൽ പെല്ലറ്റ് തറച്ച് പരിക്കേറ്റ നിലയിൽ ഒരു സ്ത്രീയേയുമാണ്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ വെടിവെയ്പ്പിന് പിന്നിൽ ഒരു നായയാണെന്ന് വ്യക്തമായത്. ഒരു ട്രക്കിൽ ഉടമയ്ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്ന നായ, വണ്ടി ഈ കടയ്ക്ക് മുന്നിൽ നിർത്തിയ സമയത്ത് കാറിന്റെ പിൻസീറ്റിലെ ഒരു വശത്തുനിന്ന് മറ്റേ വശത്തേക്ക് മാറാൻ ശ്രമിക്കുകയായിരുന്നു.

ഈ ഓട്ടത്തിനിടയിൽ ട്രക്കിൽ സൂക്ഷിച്ചിരുന്നതും ലോഡ് ചെയ്ത നിലയിലായിരുന്നതുമായ ഒരു ഷോട്ട്ഗണിന്മേൽ നായയുടെ കാൽ അബദ്ധത്തിൽ തട്ടുകയും തോക്ക് തനിയെ പ്രവർത്തിക്കുകയുമായിരുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട വെടിയുണ്ട ട്രക്കിന്റെ വാതിൽ തുളച്ച് പുറത്തുപോവുകയും അപ്പോൾ ആ വഴി കടന്നുപോയ ഒരു സ്ത്രീയുടെ കയ്യിൽ കൊള്ളുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളിൽ വെടിയുണ്ടകൾ നിറച്ച തോക്കുകളുമായി യാത്ര ചെയ്യുന്നത് നെബ്രാസ്കയിലെ നിയമപ്രകാരം കടുത്ത നിയമ ലംഘനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്‍റെ നീക്കങ്ങളിൽ ആശങ്കപ്പെട്ട് നെതന്യാഹു, വാഷിംഗ്ടണിൽ ഒരു സ്വാധീനവുമില്ലെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി; സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു
അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ, തകർന്നത് 280 കോടിയുടെ എംക്യു 9 റീപ്പർ ഡ്രോൺ