അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ, തകർന്നത് 280 കോടിയുടെ എംക്യു 9 റീപ്പർ ഡ്രോൺ

Published : May 26, 2026, 07:12 PM IST
MQ9 Reaper drone

Synopsis

അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെയും തിരിച്ചടിക്കാൻ തങ്ങൾക്ക് നിയമപരവും വ്യക്തവുമായ അവകാശമുണ്ടെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ

ടെഹ്റാൻ: സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തുന്നതിനിടയിലും അമേരിക്ക പ്രകോപനം തുടരുന്നതായി ഇറാൻ. ഇറാന്റെ വ്യോമാതിർത്തിയിൽ കടന്ന അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. അമേരിക്കയുടെ എംക്യു 9 റീപ്പർ ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ വിശദമാക്കുന്നത്. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റേതാണ് അവകാശവാദം. ചൊവ്വാഴ്ചയാണ് ഈ അവകാശവാദം പുറത്തുവന്നത്. കൂടാതെ തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കയുടെ അത്യാധുനിക എഫ് 5 യുദ്ധവിമാനത്തിന് നേരെയും ആർക്യു 4 എന്ന രഹസ്യാന്വേഷണ ഡ്രോണിന് നേരെയും വെടിവെച്ചതായും ഇതേത്തുടർന്ന് അവയ്ക്ക് പിന്തിരിയേണ്ടി വന്നതായുമാണ് ഐആർജിസി അവകാശവാദം. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെയും തിരിച്ചടിക്കാൻ തങ്ങൾക്ക് നിയമപരവും വ്യക്തവുമായ അവകാശമുണ്ടെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇറാൻ്റെ ഈ അവകാശവാദങ്ങൾക്ക് തൊട്ടുമുമ്പ് തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ തങ്ങൾ സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായി വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം വ്യക്തമാക്കിയിരുന്നു. കടലിൽ ലാൻഡ് മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം എന്നായിരുന്നു അമേരിക്ക അവകാശപ്പെട്ടത്. അമേരിക്കൻ സൈന്യത്തിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ഭീഷണികളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനാണ് തെക്കൻ ഇറാനിൽ ഈ സ്വയം പ്രതിരോധ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'3 ബോഡി പ്രോബ്ലം' നെറ്റ്ഫ്‌ലിക്‌സ് സീരീസിനെച്ചൊല്ലി കൊല; ഗെയിമിംഗ് രാജാവിനെ വിഷംകൊടുത്തുകൊന്ന അഭിഭാഷകന് വധശിക്ഷ
ഏത് പ്രതിസന്ധിയെയും മറികടക്കാൻ യുഎഇക്ക് കരുത്തുണ്ട്; രാജ്യത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് ഡോ. അൻവർ ഗർഗാഷ്