'ഡൊണാൾഡ്, ഞാൻ നിങ്ങളോട് കേണപേക്ഷിക്കുകയാണ്'; മാക്രോണിനെ പരിഹസിച്ച് ട്രംപ്, ഫ്രാൻസിലെ മരുന്ന് വില വർദ്ധിപ്പിച്ചെന്ന് അവകാശവാദം

Published : Jan 07, 2026, 04:43 PM IST
macron trump

Synopsis

മരുന്ന് വില 200 ശതമാനം വർദ്ധിപ്പിക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ ഇത് ദയവായി എന്റെ ജനങ്ങളോട് പറയരുത്" എന്ന് മാക്രോൺ തന്നോട് അപേക്ഷിച്ചതായി ട്രംപ് അവകാശപ്പെട്ടു

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ 'മോസ്റ്റ് ഫേവേർഡ് നേഷൻ' നയത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഭീഷണിപ്പെടുത്തി മരുന്ന് വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ . അമേരിക്കൻ ഉപഭോക്താക്കൾ വലിയ തുക നൽകി ആഗോള ആരോഗ്യമേഖലയിൽ സബ്‌സിഡി നൽകുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കാനാണ് ഈ നീക്കമെന്നും ട്രംപ് അവകാശപ്പെട്ടു. ഫ്രാൻസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും, പ്രത്യേകിച്ച് വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മരുന്ന് വില വർദ്ധിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ഇത് നടപ്പിലാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

താരിഫ് ഭീഷണിക്ക് മുന്നിൽ മാക്രോൺ വഴങ്ങിയെന്ന് ട്രംപ് പരിഹസിച്ചു. "ഡൊണാൾഡ്, നമുക്ക് കരാറിലെത്താം. മരുന്ന് വില 200 ശതമാനം വർദ്ധിപ്പിക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ ഇത് ദയവായി എന്റെ ജനങ്ങളോട് പറയരുത്" എന്ന് മാക്രോൺ തന്നോട് അപേക്ഷിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഫ്രാൻസിൽ ഒരു ഗുളികയ്ക്ക് 10 ഡോളർ ഉള്ളപ്പോൾ അമേരിക്കക്കാർ 14 മടങ്ങ് കൂടുതൽ നൽകേണ്ടി വരുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ഇടപെടലിലൂടെ ഫ്രാൻസിലെ വില 30 ഡോളറായെന്നും അമേരിക്കയിൽ വില കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിനെപ്പോലെ മറ്റ് രാജ്യങ്ങളും തന്റെ താരിഫ് ഭീഷണിക്ക് മുന്നിൽ മിനിറ്റുകൾക്കുള്ളിൽ വഴങ്ങിയെന്നും മരുന്ന് വില വർദ്ധിപ്പിക്കാൻ സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിലെ മരുന്ന് വില കുറയ്ക്കുന്നതിനായി TrumpRx.gov എന്ന പുതിയ വെബ്സൈറ്റ് ഈ ജനുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചു. ഇതിലൂടെ 400 മുതൽ 600 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഫൈസർ, ആസ്ട്രസെനെക്ക തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനോടകം ഈ പദ്ധതിയുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്.

ട്രംപിന്റെ വീഡിയോയ്ക്കും മരുന്ന് വിലയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്കും ശേഷം ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസോ ആരോഗ്യ മന്ത്രാലയമോ ഔദ്യോഗിക കുറിപ്പുകൾ ഇറക്കിയിട്ടില്ല. സാധാരണയായി ഇത്തരം നയതന്ത്ര പ്രകോപനങ്ങളോട് തൽക്ഷണം പ്രതികരിക്കാതെ, കാര്യങ്ങൾ നിരീക്ഷിക്കുന്ന ശൈലിയാണ് മാക്രോൺ സ്വീകരിക്കാറുള്ളത്. നേരത്തെയും ഇതേ വിഷയം ട്രംപ് ഉന്നയിച്ചപ്പോൾ, ഫ്രഞ്ച് സർക്കാർ ഈ അവകാശവാദങ്ങളെ തള്ളിയിരുന്നു. ഫ്രാൻസിൽ മരുന്ന് വില നിശ്ചയിക്കുന്നത് ഒരു പ്രസിഡന്റിന് നേരിട്ട് ചെയ്യാവുന്ന കാര്യമല്ലെന്നും അവിടെ കർശനമായ റെഗുലേറ്ററി സംവിധാനങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർ, എനിക്കൊന്ന് കാണാൻ പറ്റുമോ എന്ന് മോദി ചോദിച്ചു, വെളിപ്പെടുത്തലുമായി ട്രംപ്; മോദിയുമായി നല്ല ബന്ധമെന്നും യുഎസ് പ്രസിഡന്‍റ്
'വളരെ നല്ല ബന്ധമാണ്, പക്ഷേ മോദിക്ക് ഇപ്പോൾ എന്നോട് നീരസമുണ്ട്': വീണ്ടും തീരുവ പരാമർശിച്ച് ട്രംപ്