
ലണ്ടന്‍: മദ്യം നല്‍കാത്തതിന്‍റെ പേരില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ച ഐറിഷ് അഭിഭാഷകയ്ക്ക് ആറുമാസം തടവും 300 പപൗണ്ട് പിഴയും. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനാണ് എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ അഭിഭാഷകയായ സൈമണ്‍ ബേണ്‍സ് വംശീയ അധിക്ഷേപം ഉന്നയിച്ചത്. വിമാനത്തിലെ ക്യാമറയില്‍ കുടുങ്ങിയ ഇവരെ യുകെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ വിമാനത്തിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന സൈമണ്‍ ബേണ്‍സ് എയര്‍ ഇന്ത്യ ജീവനക്കാരനോട് വീണ്ടും മദ്യം ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ഇത് നിരസിച്ചതോടെ ക്ഷുഭിതയായ ബേണ്‍സ് ഇയാളെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ജീവനക്കാരനെ തരം താഴ്ത്തുന്ന രീതിയില്‍ സംസാരിച്ച ബേണ്‍സിന്‍റെ ദൃശ്യങ്ങള്‍ വിമാനത്തിനുള്ളിലെ ക്യാമറയില്‍ കുടുങ്ങി. ഇതോടെ യുകെ പൊലീസ് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച ലണ്ടനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.